ഒട്ടുമിക്ക കരാത്തെ പ്രേമികളുടെയും സ്വപ്നമാണ് കാരത്തെയുടെ ഉദ്ഭവക്ഷേത്രമായ ജപ്പാനിൽ പോവുകയും അവിടെ നിന്ന് ഒരുദിവസമെങ്കിലും പരിശീലിക്കുകയെന്നത്, ഞാൻ പ്രീഡിഗ്രി പഠിത്തം കഴിഞ്ഞപ്പോഴാണ് ഒരു പാസ്സ്പോർട്ട് എടുക്കാമെന്നാലോചിക്കുന്നത് ആദ്യമെടുത്ത പാസ്പോർട്ടിൻ്റെ കാലാവധി തീർന്ന് രണ്ടാമത് ഗാസിയാബാദിൽ നിന്നും പുതുക്കി, ഉത്തരേന്ത്യയിലെ ചില കരാത്തെ സുഹൃത്തുക്കളുടെ കൂടെ തുടർ കരാത്തെപഠനം നടത്തുമ്പോൾ ജാപ്പാനിലെങ്ങാനും പോവാൻ കഴിഞ്ഞാലൊന്നാലോചിച്ചായിരുന്നു പാസ്പോർട്ട് പുതുക്കിയത് ഒരു വിസപോലുമടിക്കാതെ രണ്ടാമത്തേതിൻ്റെ കാലാവധിയും തീർന്നു. അങ്ങനെയിരിക്കെയാണ് എൻ്റെ ഗ്രാൻഡ് മാസ്റ്റർ സൊക്കെ തക്കേഷി കിറ്റഗാവ ജെ.കെ.എ തുടങ്ങിയുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എന്നോട് പറഞ്ഞത്, അങ്ങനെ മൂന്നാമത്തെ പാസ്സ്പോർട്ടിൽ വളരെയേറെ മാനസിക പിരിമുറുക്കങ്ങളനുഭവിച്ചാണെങ്കിലും ജാപ്പാൻ വിസയടിക്കാൻ സാധിച്ചു
ആദ്യമേതന്നെ ഓപ്പൺ ഇൻവിറ്റേഷനൽ പ്രോഗ്രാമായിരുന്ന ജാപ്പാൻ പരിശീലനപരിപാടികൾ എന്തോകാരണവശാൽ എന്നെ വിളിച്ച് ആരാഞ്ഞ എൻ്റെ കരാത്തെ സുഹൃത്തുക്കൾക് വരാൻ സാധിച്ചില്ല.
ജെ.കെ.എ ഹെഡ്ക്വാർട്ടേഴ്സിലെക്ക് ആദ്യദിവസം പരിശീലനത്തിന് പോവുമ്പോൾ ഏറ്റവും ഉത്ഖണ്ഠയും വേവലാതിയും നിറഞ്ഞ ഒന്നായിരുന്നു, ഒരു ജെ.കെ.എ മെമ്പറല്ലാത്ത എന്നെ എങ്ങനെയായിരിക്കും ആവുടത്തെ മാസ്റ്റർമാർ കാണുകയെന്ന വേണ്ടാത്ത ആലോചനയായിരുന്നു കാരണം . പരീശിലന ഹാളിൽ കയറിയപ്പൊത്തന്നെ അവിടെയുണ്ടായിരുന്ന മുതിർന്ന മാസ്റ്റർമാരെ കണ്ടപ്പോഴേ വേവലാതി ഒട്ടുമിക്കതു എവിടെയോ ഓടിയൊളിച്ചു, എന്തോ ഒരു പോസിറ്റീവ് എനർജി എന്നിലേക്ക് അവരിലൂടെ വന്നെന്നുപറയാം. എല്ലാം വളരെ ചിട്ടയോടെയായിരുന്നു, പരിശീലന സമയത്തിന് മുമ്പുതന്നെ ഞങ്ങൾ അവിടെത്തിയിരുന്നു, വെറുതെ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു ആയതിനാൽ ഒന്നോ രണ്ടോ ഗ്രൂപ്പ് ഫോട്ടോ എടുത്തു, പത്തുമണിക്ക് നടക്കാനിരുന്ന പരിശീലനം യാസാവോ ഹൻസാക്കി (7th
DAN JKA) സെൻസിക്കായിരുന്നു ചുമതല, ഞങ്ങളുടെ ഭാഗ്യമാണെന്ന് തോന്നുന്നു ഹൻസാക്കി സെൻസി അഞ്ചുമിനിറ്റ് നേരത്തെ ദോജോയിലേക്ക് വന്നു, അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ പറ്റി.
പരിശീലനം തുടങ്ങിയപ്പോഴെ ഹൻസാക്കി സെൻസിയോട് എന്നെ പറ്റിയും ഷിജിത്ത് സെൻസിയെപ്പറ്റിയും സൊക്കെ പറഞ്ഞിരുന്നു, കിഹോൺ തുടങ്ങിയപ്പോഴേ ഓരോ മൂവ്സും ഹൻസാക്കി സെൻസി കറക്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ കൂടെ വന്ന സെനി സെൻസിയെയും വേദാന്തിനെയും പക്ഷപാതമില്ലാതെ ഹാൻസാക്കി സെൻസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു തെക്കിയും ജിയോണും തുടങ്ങിയപ്പോഴും ഹൻസാക്കി സെൻസി ഞങ്ങളെ പ്രേത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഒരു നോൺ ജെ കെ എ മെമ്പറാണെന്ന് ഒരു നിമിഷം പോലും പരിശീലനസമയത്തെനിക്ക് തോന്നിയില്ല , ഇങ്ങനെയുള്ള കരാത്തെ കൾച്ചർ എന്നും നെഞ്ചോട് ചേർത്ത് പിടിച്ച് വക്കാവുന്നതൊന്നായി ഞാൻ കാണുന്നു. പരിശീലനം കഴിഞ്ഞപടി തന്നെ അടുത്ത ബാച്ച് അവിടെ തയ്യാറായിനിൽക്കുന്നുണ്ടായിരുന്നു.
ബാച്ച് പരിശീലകനായ നാക്ക സെൻസിയും അവിടുണ്ടായിരുന്നു, പെട്ടെന്ന് തന്നെ പുറത്തേക്ക് പോവണമെന്ന് അവിടുള്ള ഒരു മുതിർന്ന മഹിളാ സെൻസി ഞങ്ങളോട് പറഞ്ഞതിനാൽ കൂടുതൽ ഫോട്ടോയും മറ്റും എടുക്കാൻ പറ്റിയില്ല,
ഏതായാലും ഹൃദയത്തിലെ ഡ്രൈവിൽ എല്ലാ ചിത്രങ്ങളും ഹൈപിക്സൽ ക്യാമെറയിൽ ഒപ്പിയെടുത്ത് സൂക്ഷിക്കാൻ പറ്റിയതിൽ സർവ്വ ശക്തനോട് നന്ദി പറയട്ടെ.