ആത്മരക്ഷ അല്ലെങ്കിൽ ഇക്കാലമത്രയും ചർച്ചചെയ്യപ്പെടുന്ന "സെല്ഫ് ഡിഫെൻസ്" എന്താണെന്ന് പരിശോധിക്കാം. എല്ലാ രക്ഷിതാക്കളും ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികൾ ഒരിക്കൽ പോലും പീഡിപ്പിക്കപ്പെടാതിരിക്കുകയെന്നതാണ്,
ഇതെങ്ങനെ സാധ്യമാവും ? .....
എവിടെയാ കുട്ടിയെ പരിശീലിപ്പിക്കുക ?......
പരിശീലന ശാലയിലും എൻ്റെ കുട്ടി സുരക്ഷിതരാണോ ?.....
എൻ്റെ കുട്ടിക്ക് ഇതൊക്കെ പറ്റുമോ!! അല്ലെങ്കി തന്നെ അവളൊന്നും തന്നെ കഴിക്കാറില്ല, കാറ്റടിച്ചാൽ പറന്ന് പോവും, ഇനിതിപ്പൊ അവളെ മെയ്യഭ്യാസം പഠിപ്പിക്കാൻ പറ്റുമോ ?.....
ഇങ്ങനെ പോവുന്നു ചിന്തകൾ, ചിന്തിച്ച് ചിന്തിച്ച് എന്തെങ്കിലും ഒരനർത്ഥം വരുമ്പോഴാണ് രക്ഷിതാക്കൾ ആലോചിക്കുക, അത്രക്കൊന്നും ചിന്തിക്കേണ്ടില്ലായിരുന്നെന്ന്.
ഇന്ന് ഒട്ടനവധി സ്കൂളുകളിലും കരാത്തെ ഒരു പാഠ്യ വിഷയമാക്കിയിട്ടുണ്ട്, എന്നാൽ ഇത് ഒരു പ്രഹസനമാവുന്നോ എന്ന് പലപ്പോഴും തോന്നാറുണ്ട്. കാരണം ഈ പരിശീലന പരിപാടികളെല്ലാം ഒരു പിരിയിഡോ അല്ലെങ്കിൽ വളരെ പരിമിതികളായ സമയപരിധിയിലാണ് നടക്കുന്നത്. ഇവിടെ ഒരു പരിശീലകൻ്റെ ആധികാരിതയെ പറ്റിയൊന്നുമല്ല ഞാനുദ്ദേശിക്കുന്നത് അവർക്ക് സ്കൂൾ അനുവദിച്ച സമയത്തിൽ അവർ വൃത്തിയിൽ അവരുടെ ജോലി നിറവേറ്റുന്നുവെന്നതിൽ ഒരു സംശയവും വേണ്ട. ഒരു കരാത്തെ പഠിതാവ് ബ്ലാക്ക് ബെൽറ്റ് ആവുന്നത് വരെ തുടർച്ചയായുള്ള 36 മാസമോ 40 മാസമോ പ്രാക്ടീസ് ചെയ്തിരിക്കണം അതായത് ഏകദേശം 288 - 320 ക്‌ളാസ്സുകൾ [432 - 480 മണിക്കൂറുകൾ ]. ഒട്ടു മിക്ക അവസരങ്ങളിലും എല്ലാ സ്കൂളികളിലും 365 ദിവസത്തിൽ എല്ലാ അവധികളും കഴിഞ്ഞാൽ ആകെ കിട്ടുന്നത് ഏകദേശം 220 (apx.) അപ്പോ പല രക്ഷിതാക്കളും ധരിച്ച്‌വെച്ചിരിക്കുന്നത് സ്കൂളിലെ പഠിത്തം കൊണ്ട് എല്ലാമായെന്നാണ്, കുറച്ചുകൂടെ നന്നായി കാര്യങ്ങൾ ഗ്രഹിക്കാൻ വീട്ടിനടുത്തെ ഏതെങ്കിലും നല്ല കാരത്തെ പോലുള്ള ആയോധന കലകൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിൽ കുട്ടികൾ ചേർക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
പഠന ദിവസങ്ങൾ. ഈ 220 ദിവസത്തിൽ അകെ കിട്ടുന്നത് 31.4 ആഴ്ചകൾ ഇതിൽ പരീക്ഷക്കും മറ്റുമായി 10 ആഴ്ചകൾ ഉപയോഗിച്ചു [Apx.], അപ്പൊ അകെ കിട്ടിയത് 21.4 ആഴ്ച[Apx]. ആഴ്ചയിൽ ഒരു ക്ലാസ്സാണ് കിട്ടിയത് എങ്കിൽ 288 - 320 ക്ലാസ്സുകളിൽ കിട്ടുന്നത് വെറും 21-23 ക്ലാസ് ആഴ്ചയിൽ രണ്ട് ക്ലാസ്സാണ് കിട്ടിയതെങ്കിൽ 40 മാസം മൊത്തം വരുന്ന 320 ക്ലാസ്സിൽ അകെ കുട്ടിക്ക് കിട്ടിയത് 43 ക്ലാസ്സാണ്. ഇത് സാധാരണ ആവശ്യമുള്ള സമയപരിധിയുടെ പത്ത് വെറും പത്ത് ശതമണമാണ്. പല വർണ്ണങ്ങളുള്ള ബെൽറ്റുകളും കുട്ടിക്ക് കിട്ടിയിരിക്കാം, എന്നാൽ കുട്ടി എന്ത് പഠിച്ചു എന്ന് രക്ഷിതാക്കൾ പരിശോധിക്കണം.
ഒട്ടുമിക്ക രക്ഷിതാക്കൾക്കും തൻ്റെ മക്കളോട് ഒരു നിമിഷം സംസാരിക്കാൻ സമയമില്ല, അതവരെ പറഞ്ഞിട്ട് കാര്യമില്ല, പല രീതിയിലുള്ള പിരിമുറുക്കങ്ങളും ജോലിപരമായുള്ള കലഹങ്ങളും ഗാർഹികമായുള്ള കലഹങ്ങളുമാവാം കാരണം. പക്ഷെ എൻ്റെ പ്രിയരക്ഷിതാക്കളെ, നിങ്ങളുടെ "അജണ്ട" എന്താണെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്, കുട്ടികളോട് കുറച്ച് നേരം ചിലവിടണം, അവരുടെ സുഹൃത്തുക്കളെ പറ്റി, അവരുടെ യാത്രയെ പറ്റി, അധ്യാപകന്മാരെ പറ്റി, അങ്ങനെ അവരുടെ ഇടപെടലുകളെ പറ്റിയെല്ലാം കുട്ടിയോട് ചോദിക്കണം. എന്തെങ്കിലും പന്തികേടുണ്ടെങ്കിൽ കുട്ടിയുടെ സ്വഭാവത്തിൽനിന്നും അത് മനസ്സിലാവും, എപ്പോഴെങ്കിലും അവരുമായി സംസാരിച്ചാൽ അത് നടക്കില്ലെന്നറിയാമല്ലോ? അവരുടെ സംസാര രീതി മനസ്സിലാവണമെങ്കിൽ നിരന്തരമായി അവരുമായി സംസാരിച്ചാലേ പറ്റുള്ളൂ.
കുട്ടി സ്കൂളിൽ ആയോധന കല പഠിക്കുന്നുണ്ടെങ്കിൽ കുട്ടിയെ കൂടുതൽ പ്രേരിപ്പിക്കുക, പഠിച്ച മുറകൾ വീട്ടിൽ നിന്ന് മറ്റ് പാഠ്യവിഷയങ്ങളുടെ കൂടെ തന്നെ പരിശീലിക്കാൻ പ്രേരിപ്പിക്കുക.
“It is better to avoid a trouble rather to meet the same”
ഒരു അപകടം നേരിടുന്നതിനേക്കാൾ നല്ലത് അപകടത്തെ മണത്തറിഞ്ഞ് ആ പരിസ്ഥിതിയിൽ നിന്ന് വിട്ടുനിൽകാനാണ് ആത്മരക്ഷ പഠിക്കുന്നതിൽ കൂടി ഉദ്ദേശിക്കുന്നത്. തന്നിലെ വിവേക ബുദ്ധി വികസിപ്പിച്ചെടുത്ത് ഒരു അപകടകാരിയെ തിരിച്ചറിയുകയെങ്ങനെയെന്നാണ് ഒരു നല്ല കോച്ച് പഠിപ്പിക്കുക, തീർച്ചയായും രക്ഷിതാക്കൾ തൻ്റെ കുട്ടികളെ ക്‌ളാസ്സുകളിൽ ചേർക്കുന്നതിന് മുമ്പ് കോച്ചുമായി കുറച്ച് നേരം സംസാരിച്ച് എല്ലാ ആധികാരിതയും മനസ്സിലാക്കണം.
ഇക്കാര്യമത്രയും വെറും പെൺകുട്ടികൾക് മാത്രം പറഞ്ഞതല്ല,നല്ലൊരു പൗരനാവാൻ ആൺകുട്ടികളും കരാത്തെ പോലുള്ള ആയോധനകലകൾ നിർബന്ധമായും പഠിച്ചിരിക്കണം.