Monday, 9 July 2018

ഭർത്താക്കന്മാർ കരുതുക

വളരെ രസകരമായ ഒരു മാർഷ്യൽ ആർട്സ് സ്റ്റോറിയയാണ്, ഭർത്താക്കന്മാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു സ്റ്റോറി. 

                                                                 BUSHI MATSUMURA
Matsumura "Bushi" Sōkon
Sokon Matsumura.jpg
Born1809[1]
Yamakawa Village, ShuriRyūkyū Kingdom
Died1899[1]
ShuriOkinawa Japan
StyleShuri-te,
Teacher(s)Kanga SakukawaAnnan[2]
Notable studentsAnkō AsatoAnkō ItosuMotobu ChōyūMotobu ChōkiKentsu YabuNabe MatsumuraChōtoku KyanGichin Funakoshi
Matsumura Sōkon (松村 宗棍) was one of the original karate masters of Okinawa. The years of his lifespan are reported variously as c.1809-1901[1] or 1798–1890[3] or 1809–1896[3] or 1800–1892.[3] However, the dates on the plaque at Matsumura's tomb, put there by Matsumura's family, clearly state that he was born in 1809 and died in 1899.
കരാത്തെ അധ്യാപകർക്ക് ഏറ്റവും പ്രിയപ്പെട്ട മാസ്റ്റർ ആയിരുന്നു ബുഷി മത്സുമുറ സോക്കോൺ, ബുഷി എന്നത് മാസ്റ്ററിന് കിട്ടിയ സ്ഥാനപ്പേരാണ്, എഴുതാനുദ്ദേശിച്ച കഥക്ക്മുമ്പേ സ്ഥാനപ്പേര് കിട്ടിയ കഥയും എഴുതാം, ഒരു മാർഷൽ ആർട്സ് മാസ്റ്റർ എത്രമാത്രം സൂത്രശാലിയാണെന്നൊരുദാഹരണവുമാണ് ഈ കഥ.
മാസ്റ്ററിൻ്റെ മാർഷൽ ആർട്സ് വൈദഗ്ദ്ധ്യം അറിഞ്ഞ ചക്രവർത്തി ശക്തി പരീക്ഷിക്കാൻ ആ രാജ്യത്തെ ഏറ്റവും ഭയങ്കര കാളയുമായി യുദ്ധം ചെയ്യാൻ മാസ്റ്ററിനോടുത്തരവിട്ടു . മാസ്റ്റർ വളരെ തന്ത്രപൂർവം കാളയെ പോറ്റുന്നയാളുമായി ലോഗ്യത്തിലായി, തൻ്റെ ഒട്ടുമിക്ക സമയങ്ങളിലും കാളയുടെ അടുത്ത് അതിൻ്റെ വളർത്തുന്നാളോടൊപ്പം ചിലവഴിച്ച് ഈ സമയമൊക്കെത്തന്നെ മാസ്റ്റർ തൻ്റെ യുദ്ധത്തിനുപയോഗിക്കുന്ന വേഷമായിരുന്നു ധരിച്ചിരുന്നത്. ചില സമയങ്ങളിൽ അദ്ദേഹം കാളയെ മർദിക്കാനും മറന്നില്ല, ഒരു തരം പേടിയുളവാക്കാനായിരുന്ന ഈ പ്രവർത്തി.
അങ്ങനെ യുദ്ധത്തിൻ്റെ തിയ്യതി നിശ്ചയിക്കുകയായി. വലിയ ഒരു സ്റ്റേഡിയത്തിലായിരുന്നു, കാളയെ സ്റ്റേഡിയത്തിൽ അഴിച്ച് വിട്ടിരിക്കയാണ്. ആളുകളുടെ ആരവത്തിൽ കാള വെറിപിടിച്ചിരിക്കുകയാണ്,. ജാപ്പാൻ ശിഷ്‌ടാചാരപ്രകാരം മാസ്റ്റർ വരുമ്പോൾ എല്ലാവരും നിശബ്ദമായി എഴുന്നേറ്റപ്പോൾ കാള ആശയക്കുഴപ്പത്തിലായി, മാസ്റ്റർ യുദ്ധത്തിനുപയോഗിക്കുന്ന വേഷമാണിട്ടിരിക്കുന്നത്, കാളക്ക് ആദ്യമേ മാസ്റ്റർ നല്ലോണം കൊടുത്തിരുന്നല്ലോ ! കാള തിരിഞ്ഞുനോക്കിയപ്പോൾ അതാ തന്നെ മെതിച്ചയാൾ മുന്നിൽ, ഓടിക്കോ മോനെ ..... പേടിച്ച കാള ഓടി ഒളിക്കാൻ ശ്രമിച്ചു, ചക്രവർത്തി അത്ഭുതപരവശനായി, യുദ്ധത്തിൽ ജയിച്ച മാസ്റ്ററെ ആ വേദിയിൽ വെച്ച് "ബുഷി" എന്ന സ്ഥാനപ്പേര് കൊടുത്ത് ആദരിച്ചു.
ഇനി ഞാനുദ്ദേശിച്ച കഥ എഴുതാം
മാസ്റ്റർ കല്യാണം കഴിച്ചത് യോനാമിൻ ചിറോ എന്ന വളരെ കരുത്തേറിയ യുവതിയെയായിരുന്നു, ചിറോ ഒരു വെല്ലുവിളി നടത്തിയിരുന്നു തന്നെ പഞ്ചഗുസ്തിയിൽ തോല്പിക്കുന്നയാളെയായിരിക്കും ഞാൻ കല്യാണം കഴിക്കുക, മാസ്റ്റർ അവരെ തോൽപ്പിക്കുകയായിരുന്നു. ഒരു കൈ കൊണ്ട് 60 പൗണ്ട് [28kg] ഭാരമുള്ള സോയാബീനിൻ്റെ ചാക്ക് പൊക്കി മറ്റേ കൈ കൊണ്ട് ചിറോ അടിച്ച് വൃത്തിയാകുന്നത് ഗ്രാമത്തിൽ ചർച്ചാവിഷയമാണ്.
ഒരുദിവസം എന്തോ കാര്യത്തിൽ ഭാര്യയും ഭർത്താവും കലഹിച്ചു, മാസ്‌റ്റർ നല്ലൊരടി ചിറോവിന് ചെകിട്ടത്ത് കൊടുത്തു, ഇനി തന്നെയടിച്ചാൽ വിവരം അറിയുമെന്നായി ചിറോ, എന്നാലത് കാണണമെന്നുമായി മാസ്റ്റർ ഒന്നുകൂടി പൊട്ടിച്ചതോർമ്മയേയുള്ളൂ പിന്നെ തുരു തുരാന്നായിരുന്നു ചിറോവിൻ്റെടുത്തുള്ള അടികൾ എന്തോ തിരിച്ചടിക്കാത്തതോ, പറ്റാത്തതോ, അറിയില്ല മാസ്റ്റർ അടിയറവ് പറഞ്ഞു, ചിറോവിൻ്റെ കലി തീർന്നില്ല മാസ്റ്ററിനെ തൂക്കിപ്പിടിച്ച് മുറ്റത്തുള്ള ഒരു മരത്തിൽ കെട്ടിയിട്ടു, ഇതെല്ലാം നടക്കുന്നത് അതി രാവിലെയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും നാട്ടുകാകാർ ഓടിക്കൂടി തങ്ങളുടെ പ്രിയമാസ്റ്ററെ അഴിച്ച് വിടാൻ ചിറോവിനോട് ആവശ്യപ്പെട്ടു. പിന്നീടുള്ളത് ഒരരൾച്ചയായിരുന്നു
" ഇനിയാർക്കെങ്കിലും അടിമേടിക്കാൻ താത്പര്യമുണ്ടെങ്കിൽ ഇതിൽ ഇടപെടുക, എന്നെ അടിച്ച ഇയാളുടെ ശിക്ഷായാണിത് വൈകീട്ട് വരെ ഇയാളിവിടിരിക്കട്ടെ, ഇന്നാരെങ്കിലും ഇയാൾക്ക് ഭക്ഷണം കൊടുത്താൽ കാണിച്ചുതരാം ഞാൻ "
ആർക്കും ധൈര്യം വന്നില്ല കാരണം മാസ്റ്ററെ അടിച്ച പുള്ളി ചില്ലറക്കാരിയല്ലല്ലോ !!!
അപ്പൊ എൻ്റെ പൊന്നു സെൻസിമാരെ, ഭർത്താക്കന്മാരെ കുറച്ച് കരുതികോളണെ ....😝🤔🤔

No comments:

Post a Comment