Monday, 9 July 2018

വായനയും കരാത്തെയും


വായനയും കരാത്തെയുമായി അഖണ്ഡമായ ബന്ധമുണ്ട്. ആയോധനകലയിൽ താത്പര്യമുള്ള ഒട്ടുമിക്കയാളുകളും വായനയോട് താത്പര്യമുണ്ടെന്നാണ് കാണുന്നത്.
ആധുനിക കരാത്തെയുടെ പിതാവെന്നറിയപ്പെടുന്ന ഗിച്ചിൻ ഫുനാകോഷി ലോകം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരുന്നു, ഒട്ടനവധി കവിതകൾ സെൻസി രചിച്ചിട്ടുണ്ട്. "ഷോട്ടോ" എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. ശിഷ്യഗണങ്ങളായിരുന്നു ലോകത്തെ പ്രധാന ശൈലികളിലൊന്നായ "ഷോട്ടോകാൻ " എന്ന് നാമനിർദ്ദേശം ചെയ്‌തെന്ന് പറയപ്പെടുന്നു. "ഷോട്ടോ" എന്ന പദത്തിനർത്ഥം " വീശുന്ന പൈൻ"(pine wood ) എന്നാണ് "കാൻ" എന്നാൽ വലിയ ഹാൾ അല്ലെങ്കിൽ വീട് എന്നർത്ഥം. ഒരെഴുത്തുകാരനപ്പുറത്ത് നല്ല ഒരു തത്ത്വചിന്തകന്‍ കൂടിയായിരുന്നു സെൻസി, ഉദ്ധരണികളിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് :
"കാരത്തെയുടെ പരമമായ ലക്‌ഷ്യം
തോല്കുകയോ ജയിക്കുകയോ അല്ല
മറിച്ച് വ്യക്തിത്വത്തിൻ്റെ ഉല്‍കൃഷ്‌ടതയാണ്"
സെൻസിയുടെ ഒട്ടനവധി കൃതികളിൽ കുറച്ച് താഴെ കൊടുക്കുന്നു
Tanpenshu.
To-Te Jitsu
The Twenty Guiding principle of Karate
Karate Do Nyumon
Karate Do the way of life.
Karate Jutsu
Karate Do Kyohan
The Essence of karate
മാസ് ഒയാമ സെൻസിയുടെ ഒട്ടനവധി പുസ്തകങ്ങൾ ലഭ്യമാണ് അതിൽ ശ്രേസ്ടമായ കൃതിയാണ്, THE KOYIKUSHIN WAY ഫുൾകോണ്ടാക്ടിൽ വിശ്വസിക്കുന്ന കരാത്തെ പ്രേമികൾ വായിച്ചിരിക്കേണ്ടതോന്നാണ്
ആയോധന കലകളെ പറ്റി ഒട്ടനവധി കൃതികൾ ലഭ്യമാണ്, ഒരു ലൈബ്രേറിയനെന്ന നിലയിൽ എൻ്റെ മനോഹരമായ ഒരു സ്വപ്നം ആയോധന കലകളുടെ ഒരു *REFERENCE LIBRARY*, ഈ സ്വപ്നത്തെ തത്കാലം ഭാവിക്ക് വിടട്ടെ !!

No comments:

Post a Comment