Monday, 9 July 2018

മൊട്ടോബു ചോക്കി സെൻസി

ഒക്കിനാവയിലെ അകാഹിരാ എന്ന ഗ്രാമത്തിലായിരുന്നു മൊട്ടോബു ചോക്കി സെൻസിയുടെ ജന്മം അദ്ദേഹത്തിൻ്റെ ജ്യേഷ്ഠനായ മൊട്ടോബു ചോയു വളരെ പ്രഗൽഭനായ കരാത്തെ മാസ്റ്ററായിരുന്നു . "ഇക്കൺ ഹിസാത്സു" എന്ന തത്വസിദ്ധാന്തത്തിലായിരുന്നു അന്നത്തെ ഒട്ടുമിക്ക ഒക്കിനോവാ മാസ്റ്റർമാരും കരാത്തെ അഭ്യസിച്ചിരുന്നത്. ഇക്കൺ ഹിസാത്സു ഏകദേശം നാടൻ ഭാഷയിൽ പറഞ്ഞാൽ "കൊലയടി" , അതായത് ഒറ്റയടിക്ക് എതിരാളിയെ കൊല്ലുക അല്ലെങ്കിൽ അബോധാവസ്ഥയിലേക്ക് എത്തിക്കുക. ഇന്ന് ഒരുപക്ഷെ റ്യുക്യൂ എന്ന സ്റ്റൈൽ നിലവിലുണ്ടോഎന്നറിയില്ല , മൊട്ടോബു സെൻസി മൊട്ടോബുറ്യു എന്ന റ്യുഹ വികസിപ്പെച്ചെടുക്കുകയും അതിൻ്റെ സോക്കെ ആവുകയും ചെയ്തു.


മൊട്ടോബു സെൻസിയുടെ രോമാഞ്ചം കൊള്ളിക്കുന്ന മത്സരക്കഥ എഴുതാം, പതിനെട്ടാം ദശകത്തിൻ്റെ ആദ്യഘട്ടത്തിൽ ജാപ്പാനിലെ ആളുകളിൽ കരാത്തെയെപ്പറ്റി അധികമൊന്നുമറിയില്ലായിരുന്നു, ജൂഡോയായിരുന്നു കുറച്ചുകൂടി ചൊല്‍ക്കൊണ്ട ആയോധന കല; ആയോധനകലകളിലെ മത്സരമായിരുന്നു ജനപ്രിയം. 1921 - ൽ ജാപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് ജൂഡോയും ബോക്സിങ്ങുമായി ഒരു മത്സരങ്ങളുടെ പരമ്പര നടന്നിരുന്നു. മൊട്ടോബു സെൻസി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകനെ സമീപിച്ചു, വളരെ വടിവൊത്ത ശരീരമുള്ള മൊട്ടോബു സെൻസിയെ കണ്ടപ്പോൾ സംഘാടകന് എതിരഭിപ്രായമൊന്നുമില്ലായിരുന്നു, എന്നിരുന്നാലും ഒരു സഘാടകനെന്ന നിലയിൽ ഇൻറ്റർവ്യൂ നടത്തി
" താങ്കള്ക് ജൂഡോയോ ബോക്സിങോ അറിയുമോ ?"
" ഇല്ല"
"പിന്നെങ്ങനാണ് താങ്കൾ മത്സരിക്കുക"
തനിക്ക് വളരെ അനായാസമായി മത്സരത്തിൽ പങ്കെടുക്കാമെന്ന വിശ്വാസത്തിൽ പറഞ്ഞു
"ഞാനൊരു ഒക്കിനൊവൻ ആയോധനകല പടിച്ചാളാണ് അതുകൊണ്ട് എനിക്കിത് ചെയ്യാനാവും"
"ശരി താങ്കള്ക് മത്സരനിയമമറിയുമോ?"
"ങേ !!! നിയോമമോ, അടിക്കെന്ത് നിയമം?"
"അങ്ങനല്ല സാർ, ഇത് വ്യക്തമായ നിയമമുള്ള കളിയാണ്, നിയമമറിയില്ലെങ്കി പിന്നെ, ക്ഷമിക്കണം നിങ്ങൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയില്ല"
"ശരി എന്താണ് നിയമം ?"
"നഗ്നമായ കൈ മുഷ്ടികൊണ്ടും കാലുകൊണ്ടും പ്രഹരം പാടില്ല"
"അപ്പൊ തുറന്ന കൈ ആയാലോ ?"
"അതാവാം" സഘാടകർ സമ്മതിച്ചു ,
"നിങ്ങൾ ഏത് യുനിഫോറമാണ് ഉപയോഗിക്കുന്നത് ?"
താനിട്ട നാടൻ ഓകിനോവൻ വസ്ത്രത്തിൻ്റെ തലപ്പ് പിടിച്ച് സെൻസി പറഞ്ഞു "സാധാരണ വസ്ത്രമാണ് ഞാനുപയോഗിക്കുക"
"അത് പറ്റില്ലല്ലോ", സെൻസി ആകപ്പാടെ ആശയക്കുഴപ്പത്തിലായി
ഇതെല്ലാം കണ്ട് നിൽക്കുന്ന ഒരു പ്രൊമോട്ടർ ഇടപെട്ടു.
"ഇയാൾക്ക് താല്പര്യമെങ്കിൽ പങ്കെടുക്കട്ടെ എന്തെങ്കിലും കല അഭ്യസിച്ചാളെങ്കിൽ ഇയാളത് കാണിക്കട്ടെ, ഇയാൾക്കൊന്ന് കിട്ടിയാൽ പറ്റുള്ളവർക്കും അതൊരു പാഠമാവട്ടെ"
"വേണ്ട ജൂഡോ വസ്ത്രം ഉപയോഗിക്കു. ഞാനൊന്ന് സംഘടിപ്പിക്കാം"
ഒരു ബോക്സറുമായാണ് മത്സരം നടക്കാൻ പോകുന്നത്, ജോർജ് എന്നൊരു ഒരജാനുബാഹുവായിരുന്നു എതിരാളി ജോർജ് [ യുറോപ്യക്കാരാനാണെന്നും ഒരുപക്ഷം റഷ്യക്കാരനാണെന്നും പറയുന്നു വ്യക്തമായ രേഖയില്ല. ]
ജോർജ് ആരാണ് എതിരാളിയാണെന്ന് സംഘാടകരോട് തിരക്കി, ദൂരെ നിൽക്കുന്ന സെൻസിയെ ചൂണ്ടിക്കാണ്ടി പറഞ്ഞു ആ നിൽക്കുന്ന 'വയസ്സൻ' സെൻസിയെ കണ്ടപ്പോൾ
ജോർജിന് മത്സരിക്കാൻ മടി, കാരണം വളരെ പൊക്കം കുറഞ്ഞ വയസ്സനോട് മത്സരിച്ചാൽ തനിക്കല്ലേ നാണക്കേട്. സെൻസിയെ അടിമുടിയൊന്നുനോക്കി കൊള്ളാലോ നല്ല കായികബലമുള്ളാളുതന്നെ, ഇയാളെ താഴെയിടാൻ അധികനേരമൊന്നും വേണ്ടിവരില്ല, ജനങ്ങളെ ചൊടിപ്പിക്കണ്ട മത്സരിച്ചെക്കാം.
കാണികളിൽ പലരും സെൻസിയെ കണ്ട് പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു, "ജീവൻ വേണേൽ ഒക്കിനൊവെക്ക് കണ്ടംവഴിയോടിക്കോ കുട്ടാ" എന്നിങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
ബെല്ലടിച്ചു മത്സരമാരംഭിച്ചു,
സെൻസി തുറന്ന കൈ മുകളിലേക്കും ഒരു കൈ നെറ്റിക്ക് നേരെയാണ് പിടിച്ചിരിക്കുന്നത്, നമ്മുടെ ഹെൻ യോന്താൻ പോസ്, ജനങ്ങൾ അങ്ങനൊരു ചുവട് കണ്ടില്ലായിരുന്നു കാരണം ജാപ്പാനിൽ അധികമൊന്നും പരിശീലിക്കാത്ത ഒരു കല. ജോർജ് മത്സരം വേഗം തീർക്കാനുള്ള വ്യഗ്രതയിൽ അതിവേഗം പഞ്ചുകൾ ഉതീർത്ത് വിട്ടു, സെൻസി വളരെ നിഷ്പ്രയാസം ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു, ഇതിപ്പോൾ വിചാരിച്ചമാതിരിയൊന്നുമല്ലെന്ന് കുറച്ച്കഴിഞ്ഞ് ക്ഷീണിച്ച ജോർജിനും കാണികൾക്കും ബോധ്യവുമായി. സമയം കടന്നു പോയി, ക്ഷീണിച്ച ജോർജ് തൻ്റെ മാസ്റ്റർപീസ് ആയ "ഹെയ്‌മേക്കർ പഞ്ച്" ഉപയോഗിക്കാൻ തഞ്ചംനോക്കി, തനിക്കാവുന്ന ശക്തിയിലും വേഗതയിലും കൊടുത്ത് ഒരു അപാര "ഡെലിവറി" സെൻസി അനായേസേന ഒഴിഞ്ഞുമാറി തൻ്റെ തുറന്ന കൈകൊണ്ട് മൂക്കിനടുത്തതായി ഒരു "കൊലയടി"
വല്ല പഴഞ്ചക്ക വീണപോലെ ജോർജതാ "വീണിതല്ലോ കിടക്കുന്നൂ ..... 'റിങ്ങിൽ' ........" ......
"കോ"

No comments:

Post a Comment