ജാപ്പാനിലെ വളരെ പ്രസക്തിനേടിയ ഒരു തറവാടായിരുന്നു യഗ്യു കുടുംബം. പരമ്പരാഗതമായി കട്ടാന എന്ന ഏകദേശം രണ്ടരയടിയും ഒരു കിലോയിൽ കൂടുതൽ ഭാരമുള്ള ബ്ലൈഡ് പോലെ മൂർച്ചയുള്ള ജാപ്പനീസ് വാൾ പയറ്റ് പഠിപ്പിച്ചുവരുന്ന ഒരു കളരി യഗ്യു കുടുംബത്തിലുണ്ടായിരുന്നു, അന്നത്തെ ഒട്ടുമിക്ക കട്ടാന പ്രേമികളും ഇവിടെയായിരുന്നു പഠിച്ചിരുന്നത്.
മാസ്റ്ററിൻ്റെ മകനായ മറ്റാജുറോ യഗ്യു മടിയനായിരുന്നു പിതാവിനോട് ശകാരം കിട്ടാത്ത ദിവസം വളരെ ദുർല്ലഭം. മടികൊണ്ട് കളരിയിൽ വരാത്ത മറ്റാജുറോവിനെ ഒരിക്കൽ പിതാവ് വീട്ടിൽനിന്ന് ഇറക്കിവിട്ടു.
പിതാവിനെ ജീവൻതുല്യം സ്നേഹിച്ചിരുന്ന മറ്റാജുറോ വാൾപയറ്റുപഠിക്കാൻതന്നെ തീരുമാനിച്ചു, അങ്ങനെ ഒരു നല്ല മാസ്റ്ററിനെതേടിയുള്ള യാത്രയായി ഗ്രാമഗ്രാമാന്തരങ്ങളിൽ അദ്ദേഹം മാസ്റ്ററിനെത്തേടി തേടി അലഞ്ഞു. ഒടുവിൽ മൈലുകൾക്കപ്പുറത്ത് മൗണ്ട് ഫുട്ട്‌റാ എന്ന സ്ഥലത്തുള്ള ബൻസോ മാസ്റ്ററിനെപറ്റിയറിഞ്ഞ മറ്റാജുറോ അവിടെയെത്താൻ കാൽനടയാരംഭിച്ചു. ഒടുവിൽ ബൻസോ മാസ്റ്ററിൻ്റെയടുത്തെത്തി, തന്നെ സ്വയം പരിചയപ്പെടുത്തി തനിക്ക് വാൾപ്പയറ്റ് പഠിക്കണമെന്ന് അപേക്ഷിച്ചു,
"യഗ്യു കുടുംബം വാൾപ്പയറ്റ് പഠിപ്പിക്കുന്നതിൽ അഗ്രഗണ്യന്മാരാണല്ലോ, താൻ അവുടെന്ന് എന്തുകൊണ്ട് മുഴുമിച്ചില്ല ?"
"ക്ഷമിക്കണം മാസ്റ്റർ, എൻ്റെ മടി കാരണം പിതാവ് ഇറക്കിവിട്ടതാണ്."
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചത്കൊണ്ട് മാസ്റ്ററിന് മറ്റാജുറോവിനെ ഇഷ്ടപ്പെട്ടു, എന്നാലും ഇയാളൊന്ന് പരീക്ഷിച്ച്കളയാം.
"മടിയന്മാർക്ക് പറ്റിയ ഒരു പണിയല്ലല്ലോ ഇത് താനിതിന് അർഹനാണോന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു."
"അയ്യോ മാസ്റ്റർ അങ്ങനെ പറയാതെ, കുറച്ച് ദിവസമായി ഭക്ഷണമൊന്നും വേണ്ടപോലില്ല, എന്നെ അങ്ങ് പഠിപ്പിച്ചാലും, ഞാൻ യഗ്യു കുടുംബത്തിലെ യോഗ്യാനായ പുത്രനാണെന്ന് എൻ്റെ എല്ലാമായ അച്ഛനെ ബോധ്യപ്പെടുത്തണമെങ്കിൽ എനിക്കിത് പഠിച്ചേ തീരു, എന്നെ അങ്ങയുടെ ശിഷ്യഗണത്തിൽ എടുത്താലും "
"ഞാൻ ഇവുടത്തെ ദാസ്യപ്പണി ചെയ്ത് കൊള്ളാം "
"ഞാൻ ഇവുടത്തെ ദാസ്യപ്പണി ചെയ്ത് കൊള്ളാം "
മറ്റാജുറോവിലെ താത്‌പര്യം കണ്ട ബൻസോ മാസ്റ്റർ പറഞ്ഞു
"ശരി"
"മാസ്റ്റർ ഞാനിത് എത്ര വർഷം കൊണ്ട് പഠിക്കും"
"ഇനിയുള്ള ജീവിതം മുഴുവനും വേണ്ടിവരും"
"ഊഫ് , ശരി ഞാനിവിടെ അങ്ങയുടെ എല്ലാ ജോലിയും ചെയ്ത് പഠിക്കുകയാണെങ്കിൽ
എത്ര കൊല്ലം വേണ്ടിവരും ?"
എത്ര കൊല്ലം വേണ്ടിവരും ?"
"അങ്ങനെങ്കിൽ ഒരു പത്ത് കൊല്ലം വേണ്ടി വരും"
"മാസ്റ്റർ എൻ്റെ പിതാവ് വായാസ്സാവാറായി, അദ്ദേഹത്തിൻ്റെ അവസാന കാലത്തിൽ പരിചരിക്കാൻ ഞാനാഗ്രഹിക്കുന്നു, എനിക്കിനി സമയമില്ല, കൂടുതൽ കഠിനാദ്വാനം ചെയ്‌താൽ എത്ര സമയമെടുക്കും ?"
" ഓ അങ്ങനെങ്കിൽ ഏകദേശം മുപ്പതോളം വർഷങ്ങൾ വേണ്ടിവരും "
"അയ്യോ മാസ്റ്റർ എനിക്കൊന്നും മനസ്സിലാവുന്നില്ല, ആദ്യം പറഞ്ഞത് പത്ത് വർഷമെന്നാണല്ലോ ? ഞാൻ എന്ത് വേണമെങ്കിലും സഹിക്കാൻ തയ്യാറാണ്, വിശ്വസിച്ചാലും, ഞാൻ പറഞ്ഞല്ലോ അങ്ങയുടെ എല്ലാ വീട്ടു വേലയും ഞാൻ ചെയ്തുകൊള്ളാം, എനിക്ക് നല്ല പാചകവുമറിയാം, ഈ കല പഠിക്കാൻ ഞാനെന്തും ചെയ്യാൻ തയ്യാറാണ്. "
"അതെയോ..... എന്നാ പിന്നെ ചുരുക്കം ഒരു എഴുപത് വർഷത്തോളം വേണ്ടിവരും, ഫലം പ്രതീക്ഷിച്ച് ധൃതിഗതിയിൽ പഠിച്ചാൽ ഒരിക്കലും ഈ കല പഠിക്കാൻ പറ്റില്ല, ക്ഷമയാണ് മാനദണ്ഡം"
"ഓ മാസ്റ്റർ എനിക്ക് മനസ്സിലായി, അങ്ങയുടെ ദാസനായി എന്നെ സ്വീകരിച്ചാലും, അങ്ങ് പറയുന്നത് വരെ അങ്ങയുടെ വീട്ടിലേ പണികൾ ചെയ്തു കൊള്ളാം കട്ടാനയെ പറ്റി ഒരക്ഷരം ഞാൻ പറയില്ല"
അങ്ങനെ ബൻസോ മാസ്റ്ററിന് വേണ്ട പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കി, തുണിയലക്കൽ തുടങ്ങി തൂത്തുവാരുന്നതുവരെയുള്ള എല്ലാ വീട്ട്പണികളും മറ്റാജുറോ ചെയ്ത് കാലങ്ങൾ കടന്ന് പോയി. ഏകദേശം മൂന്ന് വർഷങ്ങളായി മറ്റാജുറോ മറ്റ് കുട്ടികൾ കളരിയിൽ പരിശീലിക്കുന്നത് കണ്ട് വളരെയധികം ക്ഷമയോടെ വീട്ട് ജോലി ചെയ്തു.
ഒരു ദിവസം വസ്ത്രമലക്കികൊണ്ടിരിക്കുന്ന മറ്റാജുറോവിനെ ബൻസോ മാസ്റ്റർ തൻ്റെ "Wooden ബൊക്കെൻ" [കളരിയിൽ വാൾപ്പയറ്റിന് വേണ്ടി ഉപയോഗിക്കുന്ന മരം കൊണ്ട് ഉണ്ടാക്കിയ ഡമ്മി കട്ടാന ] കൊണ്ട് വീശി അടിച്ചു.
"അയ്യോ ... ന്റമ്മോ " മൂന്നുലോകവും ഒരുമിച്ച് കണ്ടു. മാസ്റ്റർ ഒന്നും മിണ്ടാതെ ഒന്നുമറിയാത്തമാതിരി അവിടന്ന് നടന്നകന്നു. എന്തിനാണ് തന്നെ അടിച്ചതെന്ന് ഒരുപിടുത്തവും കിട്ടിയില്ല.
പിറ്റേദിവസം നിലം തുടക്കുമ്പോൾ മാസ്റ്റർ പിന്നെയും ഒന്നുകൊടുത്തു ഇത്തവണയും ഒരക്ഷരം മിണ്ടാതെ മാസ്റ്റർ അവിടുന്ന് നടന്നകന്നു. ഇങ്ങനെ ഇത് പതിവായി. എപ്പഴാ മാസ്റ്ററിൻ്റെ അടിവരുകയെന്നായി ആദ്യമൊക്കെ ദിവസത്തിലൊരിക്കലായിരുന്നിത്, ഇതിപ്പോ സമയവും കാലവുമൊന്നുംനോക്കാതെയാണ് പ്രഹരം.
പിറ്റേദിവസം നിലം തുടക്കുമ്പോൾ മാസ്റ്റർ പിന്നെയും ഒന്നുകൊടുത്തു ഇത്തവണയും ഒരക്ഷരം മിണ്ടാതെ മാസ്റ്റർ അവിടുന്ന് നടന്നകന്നു. ഇങ്ങനെ ഇത് പതിവായി. എപ്പഴാ മാസ്റ്ററിൻ്റെ അടിവരുകയെന്നായി ആദ്യമൊക്കെ ദിവസത്തിലൊരിക്കലായിരുന്നിത്, ഇതിപ്പോ സമയവും കാലവുമൊന്നുംനോക്കാതെയാണ് പ്രഹരം.
ഇതിനെന്താ പ്രതിവിധി ..
ഒഴിഞ്ഞുമാറാതെ വേറെ വഴിയില്ല, രാത്രിയുറങ്ങുമ്പോൾ മാസ്റ്ററിൻ്റെ അടിപ്രയോഗം ആലോചിച്ച് എങ്ങനെ മാറണമെന്ന് ഒരു നിഴൽ പരിശീലനം നടത്തി, അതെ രക്ഷയുള്ളൂ ഇല്ലെങ്കി മാസ്റ്റർ എന്നെ ചമ്മന്ദിയാക്കും.
ഒഴിഞ്ഞുമാറാതെ വേറെ വഴിയില്ല, രാത്രിയുറങ്ങുമ്പോൾ മാസ്റ്ററിൻ്റെ അടിപ്രയോഗം ആലോചിച്ച് എങ്ങനെ മാറണമെന്ന് ഒരു നിഴൽ പരിശീലനം നടത്തി, അതെ രക്ഷയുള്ളൂ ഇല്ലെങ്കി മാസ്റ്റർ എന്നെ ചമ്മന്ദിയാക്കും.
പിറ്റേന്ന്തൊട്ട് തൻ്റെ ഓരോ ചുവടും വളരെ വളരെ ശ്രദ്ധിച്ച് നടക്കാൻ തുടങ്ങി, പാചകം ചെയ്യുമ്പോൾ ചുറ്റ് ഭാഗവും നിരീക്ഷിച്ചു കൊണ്ടിരിന്നു എപ്പോഴാ അടിവരുന്നതറിയില്ല, ആലോചിച്ച് ഒന്ന് തിരിഞ്ഞതേയുള്ളു
ഡിം ... കണ്ടതും മാറിയതും ഒരുമിച്ച് കഷ്ടിച്ച് പുറത്തെ തോലിതൊട്ടുരുമ്പി മാസ്റ്ററിൻ്റെ "ബൊക്കെൻ"
പതിവുപോലെ ഒന്നുംസംഭവിച്ചില്ലെന്ന മട്ടിൽ മാസ്റ്റർ നടന്നകന്നു.
ഡിം ... കണ്ടതും മാറിയതും ഒരുമിച്ച് കഷ്ടിച്ച് പുറത്തെ തോലിതൊട്ടുരുമ്പി മാസ്റ്ററിൻ്റെ "ബൊക്കെൻ"
പതിവുപോലെ ഒന്നുംസംഭവിച്ചില്ലെന്ന മട്ടിൽ മാസ്റ്റർ നടന്നകന്നു.
അന്ന് രാത്രി മറ്റാജുറോ ഒഴിയാൻ എന്തൊക്കെ ചെയ്യണമെന്ന് അതി കഠിനമായി പരിശീലനം ചെയ്തു, തൻ്റെ പിതാവ് പഠിപ്പിച്ച മുറകളൊക്കെ ഓർത്തോർത്ത് അതൊക്കെ പരിശീലിച്ചു.
പിറ്റേദിവസം മുറിയിലേക്ക് കയറിയ മറ്റാജുറോവിനെ ഒളിച്ച് നിന്ന മാസ്റ്റർ കൊടുത്ത് നല്ല വേഗതയിലും ശക്തിയിലും, മറ്റാജുറോ വളരെ നിഷ്പ്രയാസം അതിൽ നിന്ന് തെന്നിമാറി, പതിവുപോലെതന്നെ മാസ്റ്റർ നടന്നകന്നു.
പതിയും അല്ലാതെയുമുള്ള അടിയും അതിൽ നിന്ന് തെന്നിമാറലും ഒരു പതിവായി. പിന്നെ പിന്നെ ഒഴിഞ്ഞുമാറുന്നതോടൊപ്പം തൻ്റെ കയ്യിലുള്ള ചട്ടുകവും ചൂലും ഉപയോഗിച്ച് തടുക്കാനും മറ്റാജുറോവിന് കഴിഞ്ഞു.
പതിയും അല്ലാതെയുമുള്ള അടിയും അതിൽ നിന്ന് തെന്നിമാറലും ഒരു പതിവായി. പിന്നെ പിന്നെ ഒഴിഞ്ഞുമാറുന്നതോടൊപ്പം തൻ്റെ കയ്യിലുള്ള ചട്ടുകവും ചൂലും ഉപയോഗിച്ച് തടുക്കാനും മറ്റാജുറോവിന് കഴിഞ്ഞു.
ഒരു ദിവസം മാസ്റ്റർ ഒളിച്ചിരുന്ന് പതിവിലേറെ വേഗതയിൽ ഒരടി, അതിലും വേഗതയിൽ മറ്റാജുറോ ഒഴിഞ്ഞുമാറി ,
അയ്യോ ഇതെന്താ മാസ്റ്ററിൻ്റെ കയ്യിൽ വടിക്ക് പകരം വളാണല്ലോ.!!!!
ഒന്ന് പേടിച്ച മറ്റാജുറോ നോക്കുമ്പോൾ മാസ്റ്റർ പുഞ്ചിരിച്ച്കൊണ്ട്പറഞ്ഞു
"ഇനി തനിക്ക് പഠിപ്പിക്കാൻ എൻ്റെ കയ്യിൽ ഒരുവിദ്യയുമില്ല"
ബൻസോ മാസ്റ്ററിനോട് നന്ദിപറഞ്ഞുകൊണ്ട് സ്വന്തം ഗ്രാമത്തിലേക്ക് യാത്രായായി.
ഗ്രാമത്തിൽ തിരിച്ചെത്തിയ മറ്റാജുറോ പിതാവിനോട് ക്ഷമാപണം നടത്തി കളരിയിൽ തൻ്റെ ചാതുര്യം തെളിയിച്ചു.
പിന്നീട് യഗ്യു കുടുംബത്തിലെ ഏറ്റവും പ്രഗത്ഭന്മാരിലൊളായി മറ്റാജുറോ സെൻസി അറിയപ്പെട്ടു , കട്ടാന പ്രേമികളെ പോലെ എല്ലാ മാർഷൽ ആർട്സ് പ്രേമികളുടെയും ഹരമാണ് യഗ്യു മറ്റാജുറോ സെൻസിയുടെ കഥ.
No comments:
Post a Comment