നമുക്ക് സ്വാതന്ത്രം കിട്ടി !!!!! ??????
രാവിലെ തന്നെ ലൈബ്രറിയിൽ വന്ന ഒരു കുട്ടിയോട് ഞാൻ ചോദിച്ചു,
കേരളത്തിൽ സ്വാതന്ത്രസമരസേനാനികളിൽ പ്രധാനികൾ ആരൊക്കെയാണ് ?
ശോ, ഞാൻ മറന്നു... ഓർമ്മയില്ല .
എന്നാൽ മോളൊരുപകാരം ചെയ്യണം, ഒരു വാക്കാൽ സർവേ നടത്തണം, കാണുന്ന എല്ലാ കുട്ടികളെയും ഞാൻ ചോദിച്ച ചോദ്യം ആവർത്തിക്കൂ, എങ്ങനൊക്കെ മറുപടി കിട്ടിയെന്ന് കുട്ടിയെന്നോട് വന്ന് പറയണം.
ഞാനത് തീർച്ചയായും ചെയ്യാം സർ.
കഫെറ്റേറിയയിൽ കണ്ട കുട്ടികളോടും ഇതേ ചോദ്യം ആവർത്തിച്ചു, പത്ത്-ഇരുപത്തിയഞ്ചുകുട്ടികളിൽ ഒരു കുട്ടി ഏറെ പരിശ്രമിച്ച് ആലോചിച്ച് മറുപടി പറഞ്ഞു, എനിക്കാശ്വാസമായി ഒരാളെങ്കിലും ഉണ്ടല്ലോ.
എൻ്റെ സഹപ്രവർത്തകരിൽ മലയാളം അധ്യാപകൻ രാജേഷ് സാറിനോടും ഇഗ്ലീഷ് അധ്യാപകൻമാരായ നോയൽ സാറിനോടും Dr. PJ യോടും എനിക്ക് വേണ്ടി ക്ലാസ്സിൽ ഈ വാക്കാലുള്ള സർവേ ചെയ്തു നോക്കാൻ അപേക്ഷിച്ചു, എത്രകുട്ടികള്ക് ഉത്തരമറിയാമെന്നു നോക്കാലോ? ......
ക്‌ളാസ്സിൽ പൊതുവായുള്ള ചോദ്യമായത് കൊണ്ട് സജിൻ സാറിന് ഭൂരിപക്ഷം കുട്ടികളും ഉത്തരം നൽകി, ഒരുപക്ഷെ വ്യക്തിപരമായി ചോദിക്കുമ്പോൾ കുട്ടികൾ ഉത്തരം അറിയാമെങ്കിലും തെറ്റിയാലോന്നാലോചിച്ച് പറയാതിരുന്നതാവാം ഞാൻ ചോദിച്ചപ്പോൾ മറുപടി വരാത്തത്.
നോയൽ സാറിനും തൃപ്തികരമായ മറുപടി കുട്ടികളിൽ നിന്നും കിട്ടിയില്ല
രാജേഷ് സാറും ഇതേ ചോദ്യം ക്‌ളാസ്സിൽ ആവർത്തിച്ചു അവിടുന്നും ഇവിടുന്നും കിട്ടിയ കുറച്ചറിവ് കുട്ടികൾക്കുണ്ട് എന്തായാലും വ്യക്തമായ ധാരണയില്ലെന്ന് മനസ്സിലായി..
കോളേജ് വിട്ട ഉടനെ രാവിലെ സർവേ എടുക്കാനേല്പിച്ചവൾ അല്പം നിരാശയോടെ വന്നു
വളരെ ദയനീയമാണ് സർ, ആർക്കും ഒരു ധാരണയുമില്ല. നമുക്ക് നമ്മളെ പറ്റിയറിഞ്ഞില്ലെങ്കി കഷ്ടാട്ടോ ...അവൾ കൂട്ടിച്ചേർത്തു.
ആരാണിതിനൊക്കെ ഉത്തരവാദി
നമ്മളാണോ ? അതോ നാമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയോ ?
ഇക്കാലത്ത് കിട്ടുന്ന ഭൂരിഭാഗം വാർത്താമാധ്യമങ്ങൾക്കെല്ലാം വ്യക്തമായ അജണ്ടയുണ്ട്, എനിക്ക് തോന്നുന്നത് ഒരു താരതമ്യ പഠനമായിരിക്കും നമ്മുടെ കുട്ടികൾ നടത്തേണ്ടത്, അവർ ചിന്തിക്കട്ടെ ഏതാണ് തെറ്റ്, ഏതാണ് ശരിയെന്ന്. ഒരു പരന്ന വായനയില്ലാതെ ഇതൊന്നും സാധ്യമല്ലെന്ന് മനസ്സിലാക്കാം. നാമെല്ലാവരും വിചാരിച്ചാൽ ഈ അവസ്ഥയിൽ മാറ്റം വരുത്താൻ സാധിക്കും, നമ്മുടെ അടുത്ത് വരുന്ന കുട്ടികളോട് നമ്മുടെ ജില്ലയിലെ അല്ലെങ്കിൽ സംസ്ഥാനത്തെ സ്വാതന്ത്രത്തസേനാനികളെ പറ്റി അല്പമെങ്കിലും ഈവരുന്ന സ്വാതന്ത്രദിനത്തിലെങ്കിലും പറഞ്ഞുകൊടുത്താൽ ഇങ്ങനൊരവസ്ഥ ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നു. കൊല്ലത്തിലാകപ്പാടെ കിട്ടുന്ന സ്വാതന്ത്രദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ നമുക്ക് നമ്മുടെ രാജ്യത്തിന് വേണ്ടി മുഴുവൻ ജീവനും ലാഭേശ്ചയില്ലാതെ പ്രവർത്തിച്ച മുഹമ്മദ് അബ്ദുറഹിമാനും, തിരുവിതാകൂറിൻ്റെ ജാൻസി റാണിയെന്നറിയപ്പെടുന്ന അക്കാമ്മ ചെറിയാനും, കുട്ടിമാളുയമ്മയും, പഴശ്ശിരാജയും പോലെ ഒട്ടനവധി ധീരയോദ്ധാക്കളെ സമ്പന്ന സമൃദ്ധമായ കേരളസംസ്കാരത്തോടുകൂടി തന്നെ സ്മരിച്ചില്ലെങ്കിൽ അടുത്ത തലമുറക്ക് ഇതെല്ലാം തന്നെ വെള്ളത്തിൽ "ക്ഷ" വരച്ചപോലെയാവും.
ഇതെല്ലാം മനസ്സിലാക്കിവരുമ്പോൾ എനിക്കൊരു സംശയം,
നമുക്ക് സ്വാതന്ത്രം കിട്ടിയോ?
നമുക്ക് നാം ആഗ്രഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ ? നമുക്ക് സത്യചരിത്രങ്ങൾ വായിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?
നമുക്ക് മായമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?
നമുക്ക് നല്ല ശുദ്ധവായു ശ്വസിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?
നമ്മുടെ മക്കൾക്ക് തെരുവുകളിൽ യദേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?
നമുക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്വാതന്ത്രം കിട്ടിയോ ?
"ആവിഷ്കാര സ്വാതന്ത്രം" തന്നെ പല താളങ്ങളിൽ നോക്കിക്കാണുന്ന കാലത്ത് നമ്മുടെ കുട്ടികൾ വഴിമറന്നുപോവുന്നെന്ന് തോന്നുന്നതിൽ തെറ്റില്ല.
ഏവർക്കും നല്ല ഒരു സ്വതന്ത്ര ദിനമുണ്ടാവട്ടെയെന്ന് മുൻകൂറായി ആശംസിക്കട്ടെ
No comments:
Post a Comment