Saturday, 16 July 2022

*രക്ഷിതാക്കളുടെ ശ്രദ്ധക്ക്*



കുട്ടികളിലെ കായിക ക്ഷമത താരതമ്യേന കുറഞ്ഞു വരുന്നതായി നാമേവരും വളരെ വേദനയോടെയോർക്കുന്നൊന്നാണെന്നതിൽ തർക്കമില്ല, നമ്മുടെ തലമുറ (രക്ഷിതാക്കളുടെ ) കണ്ടത്തിലൂടെ ഓടിക്കളിച്ചു നടന്ന കാലങ്ങൾ ഉണ്ടായിരുന്നു, നമ്മുടെ കുട്ടികളിൽ പലരും ഓടാൻ തന്നെ മറന്നെന്ന് ഓർമിപ്പിക്കട്ടെ, ഇതിനുത്തരവാദിയാരാണ്? ......എന്നെ പോലുള്ള അദ്യാപകനും താങ്കളെപ്പോലുള്ള രക്ഷിതാക്കളുമല്ലേ ? അതോ കളിസ്ഥലങ്ങൾ ഇല്ലെന്നുള്ളത് കൊണ്ടാണോ ?
നല്ലൊരു തലമുറ വാർത്തെടുക്കാൻ കുട്ടികളെ കൂടുതൽ കായിക ഇനങ്ങളിലേക്ക് തിരിച്ച് വിടുക എന്നൊരുദ്യമം വെല്ലുവിളിയായി നമ്മിൽ കുറച്ചാൾക്കെങ്കിലും ഏറ്റെടുക്കാൻ പറ്റും. സന്നദ്ധ സംഘടനകളോടൊപ്പം നാമേവരും ഇതിനായി അഹോരാത്രം പ്രയത്നിക്കേണ്ടതുണ്ട്. ഉപോയോഗശൂന്യമായി കിടക്കുന്ന പറമ്പുകൾ ചെറിയ ചെറിയ കായിക കാലാലയങ്ങളായി മാറ്റി നമ്മുടെ കുട്ടികള്ക് ചെറിയ രീതിയിലുള്ള കായിക പരിപാടിയിലേക്ക് മാറ്റാവുന്നതാണ്. അതല്ലെങ്കിൽ കളരി കാരാത്തെ പോലെയുള്ള ആയോധന കലയുമാവാം.
ആയോധനകല പഠിക്കുന്നതിലുള്ള ഗുണങ്ങൾ ഏറെയാണ്. വളരെ രസകരം തന്നെയാണ് "ഹൈപ്പർ ആക്റ്റീവ്" എന്ന പദം കേൾക്കാൻ, ഈ പഹയനെ കൊണ്ട് തോറ്റു ഒരുനേരം അനങ്ങാതിരിക്കില്ല സോഫയിൽ നിന്ന് അടുത്ത സോഫയിലേക്ക് ചാട്ടമാണ്, കോണിപ്പടി ഒരിക്കലും ഇറങ്ങില്ല പിടിയിലൂടെ സ്ലൈഡ് ആണ്, പേടിക്കണ്ട, "ഹൈപ്പർ ആക്റ്റീവ്" എന്ന ഓമനപ്പേര് വിളിക്കാതെ അവർ ജന്മനാ ആയോധനകലയിൽ തത്പരരാണെന്നാണ് മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ ആയോധന കല പഠിപ്പിക്കേണ്ട ആവശ്യകതയെ പറ്റിപറഞ്ഞാൽ ഒട്ടുമിക്ക രക്ഷിതാക്കൾക്കും താത്പര്യമുണ്ടാവില്ല, ഈ കരാത്തെയെങ്ങാനും പഠിച്ച് എൻ്റെ കുട്ടി വല്ല കൊട്ടേഷൻ സംഘവും രൂപീകരിച്ചാലോ എന്നാവും പലരും ചിന്തിക്കുക. എൻ്റെ കുടുംബത്തിൽ 100 അയല്പക്കത്ത് ഒരു അഭ്യാസിയെ കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല, അത് കാരണം തന്നെ 'അമ്മ ഇതിനെതിരായിരുന്നു, പ്രീഡിഗ്രി കാലത്തെ വേണ്ടാത്ത സ്വഭാവത്തിൽ നിന്നും പിന്തിരിഞ്ഞത് പിൽകാലത്ത് അമ്മക്ക് ആശ്വസമേകിയിരുന്നു.
ആയോധനകല പരിശീലകനെന്ന അനുഭവം ഈ ചിന്തകളിൽനിന്നൊക്കെ വ്യത്യസ്തമാണ്.
എൻ്റെ ക്‌ളാസ്സിൽ പഠിക്കുന്നൊരുകുട്ടിയെ പറ്റി പറയാം വീട്ടിൽ അച്ഛൻ്റെ കൂട്ടുകാർ വന്നാൽ ഒളിഞ്ഞിരുന്ന് കല്ലെറിയും, കസേരയിൽ ഇരിക്കുമ്പോൾ അത് വലിക്കും എന്നതൊക്കെയായിരുന്നു അവൻ്റെ ഹോബി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഭയങ്കര വ്യത്യാസമാണ് അവൻ്റെ പെരുമാറ്റത്തിലുണ്ടായിരുന്നത്, അടക്കവും ഒതുക്കവും വളരെ പെട്ടന്നാണ് അവനിലേക്ക് വന്നത്. അച്ഛൻ്റെ സുഹൃത്തുക്കൾ വരുമ്പോൾ വെള്ളം കുടിക്കാൻ കൊണ്ട് കൊടുക്കും പല അവസരങ്ങളിലും അതിൽ വല്ല ഉപ്പോ മറ്റോ ഉണ്ടെന്ന് സംശയിച്ച്‌ അവരത് കുടിക്കാതിരിക്കും. സ്കൂളിൽ പഠിത്തത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിലും അവനെ തോൽപ്പിക്കാൻ പറ്റാതായി, പിൽകാലത്ത് അവൻ്റെ അച്ഛൻ്റെ സുഹൃത്ത് കുട്ടിയെ എൻ്റെ ക്ലാസ്സിൽ ചേർത്താനുള്ള കാരണങ്ങളിലൊന്നിതെന്ന് അറിയിച്ചു. അമിത കുസൃതി കാണിക്കുന്ന കുട്ടികളെ തീർച്ചയായും നിങ്ങളുടെ അടുത്തെ "നല്ല" ആയോധന ക്‌ളാസിൽ ചേർക്കണം അത് ഒരിക്കലും നഷ്ടമാവില്ല.
ജാപ്പാൻ പോലുള്ള രാഷ്ട്രങ്ങളിൽ ആയോധന കല പഠിക്കുന്ന കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ മറ്റ് കുട്ടികളെക്കാൾ ക്ഷമതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്, കായികപരമായി ആരോഗ്യവാനായിരിക്കുക മാത്രമല്ല ആയോധനകലകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് മാനസ്സികമായി പഠിതാവിനെ ആരോഗ്യവാനാക്കുകയാണ്. സാമൂഹിക പ്രതിബദ്ധത പഠിതാവിലുണ്ടാവുന്നതായി എനിക്ക് പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ട് , കരാത്തെ പഠിക്കുന്ന കുട്ടികളിൽ ഒരു കൂട്ടായ്മയോടെ പ്രവർത്തിക്കാനും നയിക്കാനുമുളള കഴിവും മറ്റ് കുട്ടികളെക്കാൾ കൂടുതലായിരിക്കും.
*പ്രതിരോധ ശേഷി*
എല്ലായ്പോഴും അധ്യാപകർക്കോ രക്ഷിതാക്കൾക്കോ കുട്ടികൾക്ക് കാവൽ നിൽക്കുന്നത് അസാധ്യമാണ്, അപകടഘട്ടത്തെ നേരിടുന്നതിലും നല്ലത് അങ്ങനൊരു സാധ്യതതയെ മനസ്സിലാക്കി അതിലേക്ക് പോവാതിരിക്കുകയെന്ന വിവേക ബുദ്ധിയുണ്ടാക്കുകയാണ് യഥാർത്ഥ പരിശീലകൻ ചെയ്യുന്നത്, ട്രഡീഷണൽ മാർഷൽ ആർട്സ് പരിശീലിപ്പിക്കുന്നത് ഇതാണ്. കുട്ടികൾക്കെതിരെ ആക്രമണ പരമ്പര വാർത്ത എല്ലാ ദിവസങ്ങളിലും നാമിലേക്കെത്തുന്നു, പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെ. ഇത്തരം അവസരങ്ങളെ ഏറെ കുറെ പ്രതിരോധിക്കാൻ ആയോധന പരിശീലനം കൊണ്ട് പറ്റുമെന്ന് എനിക്കുറപ്പ്തരാൻ പറ്റും.
*ഏകാഗ്രത*
ഒരു നല്ല പരിശീലകൻ കരാത്തെ പരിശീലനം തുടങ്ങുന്നതിനു മുമ്പ് ചെയ്യുന്ന മെഡിറ്റേഷനും വ്യത്യസ്ത രീതിയിലുള്ള ഡ്രില്ലുകളും ഒരു കുട്ടിയുടെ ശ്രദ്ധാശക്തിയെ ത്വരിതപ്പെടുത്താൻ സഹായിക്കുക മാത്രമല്ല കുട്ടിയുടെ പഠനത്തിലെ ഏകാഗ്രതയെ കൂട്ടാനും സഹായിക്കും.
*തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്*
ഒട്ടനവധി പഠനങ്ങളിലൂടെ മനസ്സിലാക്കിയത് കായികക്ഷമതയുള്ളവർക്ക് വളരെ പെട്ടെന്ന് ഉചിതമായ തീരുമാനത്തിലെത്താൻ സാധിക്കുന്നു, ആയോധനകലയാണെങ്കിൽ ഇതിൻ്റെ മാറ്റ് കൂടുന്നതായി കാണാൻ സാധിക്കുന്നു.
*രോഗപ്രതിരോധശക്തി*
കൊറോണ കാലഘട്ടത്തിൽ ഇന്റർനെറ്റ് സേർച്ച്എൻജിനിൽ വളരെയേറെ തിരഞ്ഞ വിഷയമാണ് രോഗപ്രതിരോധശക്തി. കായികബലമുള്ള ശരീരത്തിൽ പ്രതിരോധ ശക്‌തിയുണ്ടെന്ന് നാമെല്ലാവരും ഈ കാലഘട്ടത്തിൽ കണ്ടു. പ്രാണനെ (വായു ) വളരെ നല്ല രീതിയിൽ ക്രമീകരിച്ച് കൊണ്ടാണ് ഓരോ പഞ്ചും കിക്കും മറ്റു ചടുല ചടകമുറകളും ഒട്ടുമിക്ക കരാത്തെ ക്ലാസ്സുകളിലും പരിശീലിപ്പിക്കുന്നത് ഇത് ശ്വാസകോശത്തിൻ്റെ ഭിത്തിയെ വളരെ ശക്തിപ്പെടുത്തും ആയതിനാൽ ശ്വാസ കോശ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. സ്വന്തം ശരീരത്തെ സ്നേഹിക്കാൻ തുടങ്ങിയാൽ അതിനെതിരായി ഒരു വിധത്തിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ ഒരു കരാത്തെ വിദ്യാർത്ഥിയും തുനിയില്ലെന്ന് ഉറപ്പ്

*തീർച്ചയായും താങ്കളുടെ കുട്ടിയെ നല്ലൊരു പരിശീലകനെ ഏൽപ്പിക്കൂ, അത് നിങ്ങൾക്ക് ഭാവിയിൽ അഭിമാനിക്കേണ്ടതോന്നായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട*. 

ആധുനിക കാലത്തെ ചിന്താഗതിയും ഗുരുവും

 



ആധുനിക കാലത്തെ ചിന്താഗതിയും ഗുരുവും
കുട്ടികളെ അഭ്യസിപ്പിക്കേണ്ടത് അദ്യാപകന്മാർ മാത്രമല്ല അത് രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും കടമയാണ്, മുതിർന്നവരോട് എങ്ങനെ പെരുമാറണമെന്ന് അവർക്കറിയില്ലെങ്കിൽ അതിന് നാമേവരും കുറ്റവാളികളാണ്. സ്വാർത്ഥ താല്പര്യത്തിന്ന് വേണ്ടി കുട്ടികളെ ഉപയോഗിക്കൂമ്പോളും കുറ്റവാളികളാവുന്നത് നാം തന്നെയല്ലേ? ഒരു ഗുരുവിൻ്റെ കടമ ശിഷ്യഗണത്തെ ശാസിക്കുകയും നേരെ വഴിയിൽ നടക്കാൻ പ്രേരിപ്പിക്കുകയുമാണ് , കോർപറൽ പണിഷ്മെൻറ് കുറ്റകരമായ സാഹചര്യത്തിൽ ഗുരുവിൻ്റെ കൈ കാലുകൾ ബന്ധിക്കപ്പെടുന്നു, ഇതിനൊരറുതിയില്ലേ ? മാർഗം നിദ്ദേശിച്ച എൻ്റെ അച്ഛനെയും ഗുരുനാതാക്കന്മാരെയും ഗുരുപൂർണിമയുടെ പാവനമായ അവസരത്തിൽ ഓർമ്മിക്കുന്നു.
May be an image of 11 people, people standing and indoor
You, Rajmohan Vr, Dimple Mehta and 90 others
36 Comments
2 Shares
Love
Love
Comment
Share

Monday, 4 July 2022

തോണ്ടല്ലേ .. വലിയ വില കൊടുക്കേണ്ടിവരും !!!!



കുട്ടികളുടെയും വലിയവരുടെയും പരിപാടി മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുകയാണ്, കുറച്ചുനേരമെങ്കിലും ഇതങ്ങ് മാറ്റിവെച്ച് വല്ല കായികവിനോദത്തിലും ഏർപ്പെടുന്നത് നല്ലതല്ലേ ?  
വൈദ്യശാസ്‌ത്രസംബന്ധിയായ പഠനങ്ങൾ പറയുന്നത് നമുക്ക് തള്ളാൻ കഴിയില്ല, അതിൻ്റെ  പ്രത്യക്ഷ രൂപത്തിലുള്ള പരിണിതഫലം നാം നിരന്തരം കണ്ടുകൊണ്ടേയിരിക്കുന്നു.  അഡ്വാൻസ്ഡ് ടെക്നോളജിയുടെ ആഗമനം ഗുണങ്ങളെക്കാൾ ദൂഷ്യഫലങ്ങളാണെന്ന്  നാം കണ്ണടച്ച് ഉൾകൊള്ളുന്നു.  

"ഇ -ഫാസ്റ്റിംഗ്"
ഇന്റർനെറ്റിനെ കുറച്ചുനേരമെങ്കിലും ഉപവസിക്കുക,  ഓട്ടു മിക്ക ഞായറാഴ്ചകളിലും  ഞാൻ ചെയ്യുന്നൊരുകാര്യമുണ്ട് മൊബൈൽ ഓഫ് ചെയ്തു കിടക്കും പിന്നീട് മനസ്സിലായി മദാമ്മ പറഞ്ഞ "ഇ -ഫാസ്റ്റിംഗ്"  ആണെന്ന്.

ശാരീരികവും മാനസികവുമായ വികസനത്തിന് വേണ്ടി വിശ്രമവേളകളിൽ ചെയ്യുന്ന എല്ലാഅഭ്യാസമുറകളെയും കായികവിനോദമായി കാണാം.  കുട്ടികളുടെ മാനസികമായ വികസനത്തിന് വ്യത്യസ്തരീതിയിലുള്ള പഠനക്രമത്തോടൊപ്പംതന്നെ ശാരീരികമായുള്ള പ്രവർത്തനങ്ങൾ നിർബന്ധമാണ്.  എന്നാൽ ഏത് രീതിയിലുള്ള വ്യായാമമുറകളാണ് കുട്ടികൾക് ആവശ്യമുള്ളതെന്ന് മനസ്സിലാക്കുകതന്നെ വേണം, നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരാൻ അവരുടെ പഥ്യാഹാരത്തോടൊപ്പം തന്നെ ശാരീരിക വ്യായാമമുറകളൊക്കെത്തന്നെ പ്രധാനമെന്നതിൽ തർക്കമില്ല.  പണ്ടുകാലങ്ങളിൽ വയലോരങ്ങളിൽ ആടിപാടി നടക്കുമ്പോൾ ആരോഗ്യപരിപാലനത്തിനുതകുന്ന പല ശാരീരിക പ്രവർത്തനങ്ങളിലും കുട്ടികൾ അറിഞ്ഞോ അറിയാതെയോ എത്തിപ്പെടാറുണ്ട്.  ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ കുട്ടികളിൽ എത്രപേർക്ക് ഇങ്ങനെ സാധിക്കാറുണ്ട് ?  

കുട്ടികളുടെ ആവശ്യത്തിന് വേണ്ടുന്ന ശാരീരിക വ്യായാമ പ്രവർത്തനങ്ങളിലേക്ക് എത്രകുട്ടികളെ നമുക്കെത്തിക്കാൻ പറ്റും, ഇതിനാർക്ക് സമയം ?  സ്പോർട്സ് അക്കാഡമികൾ നിങ്ങളുടെ വേവലാതികൾ ഇല്ലാതാക്കും.

കുട്ടികളെ മാനസികമായും  ശാരീരികമായും ഉയർത്തികൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്


 

Friday, 1 July 2022

 




തെറ്റായ ധാരണ


കാരാത്തെ ഒരു ജീവിതശൈലിയാണ്, ചിലർ ഇത് വെറുമൊരു അടിപിടിക്കുള്ള ഉപാധിയാണെന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. പണ്ട് കാലത്ത് ഗുരുകുല വിദ്യാഭ്യാസമുണ്ടായിരുന്നല്ലോ, ഗുരുവിൻ്റെ വീട്ടിൽതാമസിച്ച് ജീവിതരീതികളും ധനുർവിദ്യകളും അഭ്യസിക്കുന്ന സമ്പ്രദായം നാം ചെറുപ്പംതൊട്ടേ കുചേലൻ്റെ കഥ പഠിച്ചപ്പോഴേ മനസ്സിലാക്കിയതാണ്. ഇന്നത് കുറഞ്ഞ സമയങ്ങളിലേക്ക് ചുരുങ്ങി, ഒരു ദോജോയിൽ അല്ലെങ്കിൽ കളരിയിൽ കുട്ടി ഒന്ന് - രണ്ട് മണിക്കൂർ ചിലവഴിക്കുകയാണ്, അവൻ്റെ ഗുരുനാഥനെയും അദ്ദേഹത്തിൻ്റെ മാർഗദർശനത്തെയും അക്ഷരംപ്രതി തൻ്റെ ജീവിതത്തിലേക്ക് പ്രാവർത്തികമാക്കുകയാണ്, നല്ലൊരു അധ്യാപകൻ തൻ്റെ സ്വഭാവത്തെയും തൻ്റെ അറിവിനെയും കുട്ടികളെ കാണിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

എല്ലാ ക്‌ളാസ്സുകളുടെയും തുടക്കം ഒരു പ്രതിജ്ഞയോട് കൂടിയാണ് തുടങ്ങുന്നത്, ഇതിനെ "ദോജോകുൻ" എന്ന് വിളിക്കുന്നു. ആധുനിക ലോകത്തിന് കരാത്തെ പ്രധാനം ചെയ്ത ആധുനിക കരാത്തെയുടെ പിതാവെന്നറിയപ്പെടുന്ന പ്രസക്ത ജാപ്പാൻ ഫിലോസഫറായിരുന്ന ആചാര്യ ഗിച്ചിൻ ഫിനോകോഷി വിഭാവനം ചെയ്ത 5 പ്രതിജ്ഞകളാണ് "ദോജോകുൻ"

1. SEEK PERFECTION OF CHARACTER
(HItos!! JInkaku Kanseini tsuttumoro kotto)
സ്വഭാവം നന്നാക്കാൻ ഓരോ നിമിഷവും പ്രയത്നിക്കുക, കരാത്തെ വെറുമൊരു ശാരീരികവികാസത്തിന് മാത്രമുള്ളതല്ല അത് ഓരോരുത്തരുടെയും സ്വഭാവഗുണത്തെ ദ്രുതഗതിയിലാക്കുന്നു.

2. BE FAITHFUL
(Hitosu !! Makatto no michi o momoru kotto)
സത്യസന്ധനും വിശ്വാസപ്രപ്തനുമാവുക , താൻ ചെയ്യുന്ന പ്രവർത്തിയിൽ 100 % ലോയലിറ്റി കാണിക്കുക.

3. ENDEAVOR
(HItos!! Doryoku no seishin yashinau kotto)
കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചകാര്യങ്ങളിലേക്ക് എത്തി ചേരുന്നു എന്ന സത്യം തിരിച്ചറിയുക, കുറുക്കു വഴികൾ അപകട കാരികളാണെന്ന് നാം പഠിച്ചു. വിദ്യാർത്ഥികൾ സമൂഹത്തോടും കുടുംബത്തോടും സർവ്വചരാചരത്തോടുമുള്ള പ്രതിബദ്ധത ഉറപ്പുവരുത്തണം.

4. RESPECT OTHERS
(Reigi o omonsuru kotto)
ആചാര്യ ഗിച്ചിൻ ഫിനോകോഷി പറഞ്ഞത് "കരാത്തെ തുടങ്ങുന്നതും അവസാനിക്കുന്നതും ബഹുമാനത്തോട് കൂടിയാണ്, സദാചാരം ഏതൊരു കരാത്തെ വിദ്യാർത്ഥിയും പഠിക്കുകയും ജീവിതത്തിൽ അത് എല്ലായ്പ്പോഴും ഓർക്കുകയും വേണം. അന്യോന്യം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ കഴിഞ്ഞാൽ സന്തോഷത്തോടുകൂടി ജീവിക്കാം.

5. REFRAIN FROM VIOLENT BEHAVIOUR
(HItos!! Kekkino yuu o momoru kotto)

ശാരീരീരിക കായിക ക്ഷമയുള്ളവരൊരിക്കലും അത് ദുരുപയോഗിക്കാറില്ല, ആയതിനാൽ ജലത്തിൻ്റെ സ്വഭാവംപോലെയായിരിക്കണം, ജലത്തിന് ശാന്തമായി നിൽക്കാനും, വളരെ മെല്ലെയും വേഗത്തിലും ഒഴുകാനും കഴിയും നമ്മുടെ മനസ്സും അങ്ങനെ വിഭാവനം ചെയ്യണം. ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടതാണ് കായികബലം. അക്രമാസക്തതയിൽ നിന്നും തികച്ചും വിട്ടു നിൽക്കുക.

ഒരു കുട്ടി ചെറുപ്പ്രായത്തിൽത്തന്നെ നല്ലൊരു ഗുരുനാഥനെ ഏൽപ്പിച്ചാൽ നിരന്തര അഭ്യാസത്തിലൂടെ xമുകളിൽപ്പറഞ്ഞ കാര്യങ്ങൾ അവനിൽ മുളപ്പിക്കാൻ വലിയ പ്രയാസമൊന്നും വേണ്ടിവരില്ലെന്നുറപ്പ്.

Photo : Sudarshan DEv taken in 2017