Saturday, 16 July 2022

*രക്ഷിതാക്കളുടെ ശ്രദ്ധക്ക്*



കുട്ടികളിലെ കായിക ക്ഷമത താരതമ്യേന കുറഞ്ഞു വരുന്നതായി നാമേവരും വളരെ വേദനയോടെയോർക്കുന്നൊന്നാണെന്നതിൽ തർക്കമില്ല, നമ്മുടെ തലമുറ (രക്ഷിതാക്കളുടെ ) കണ്ടത്തിലൂടെ ഓടിക്കളിച്ചു നടന്ന കാലങ്ങൾ ഉണ്ടായിരുന്നു, നമ്മുടെ കുട്ടികളിൽ പലരും ഓടാൻ തന്നെ മറന്നെന്ന് ഓർമിപ്പിക്കട്ടെ, ഇതിനുത്തരവാദിയാരാണ്? ......എന്നെ പോലുള്ള അദ്യാപകനും താങ്കളെപ്പോലുള്ള രക്ഷിതാക്കളുമല്ലേ ? അതോ കളിസ്ഥലങ്ങൾ ഇല്ലെന്നുള്ളത് കൊണ്ടാണോ ?
നല്ലൊരു തലമുറ വാർത്തെടുക്കാൻ കുട്ടികളെ കൂടുതൽ കായിക ഇനങ്ങളിലേക്ക് തിരിച്ച് വിടുക എന്നൊരുദ്യമം വെല്ലുവിളിയായി നമ്മിൽ കുറച്ചാൾക്കെങ്കിലും ഏറ്റെടുക്കാൻ പറ്റും. സന്നദ്ധ സംഘടനകളോടൊപ്പം നാമേവരും ഇതിനായി അഹോരാത്രം പ്രയത്നിക്കേണ്ടതുണ്ട്. ഉപോയോഗശൂന്യമായി കിടക്കുന്ന പറമ്പുകൾ ചെറിയ ചെറിയ കായിക കാലാലയങ്ങളായി മാറ്റി നമ്മുടെ കുട്ടികള്ക് ചെറിയ രീതിയിലുള്ള കായിക പരിപാടിയിലേക്ക് മാറ്റാവുന്നതാണ്. അതല്ലെങ്കിൽ കളരി കാരാത്തെ പോലെയുള്ള ആയോധന കലയുമാവാം.
ആയോധനകല പഠിക്കുന്നതിലുള്ള ഗുണങ്ങൾ ഏറെയാണ്. വളരെ രസകരം തന്നെയാണ് "ഹൈപ്പർ ആക്റ്റീവ്" എന്ന പദം കേൾക്കാൻ, ഈ പഹയനെ കൊണ്ട് തോറ്റു ഒരുനേരം അനങ്ങാതിരിക്കില്ല സോഫയിൽ നിന്ന് അടുത്ത സോഫയിലേക്ക് ചാട്ടമാണ്, കോണിപ്പടി ഒരിക്കലും ഇറങ്ങില്ല പിടിയിലൂടെ സ്ലൈഡ് ആണ്, പേടിക്കണ്ട, "ഹൈപ്പർ ആക്റ്റീവ്" എന്ന ഓമനപ്പേര് വിളിക്കാതെ അവർ ജന്മനാ ആയോധനകലയിൽ തത്പരരാണെന്നാണ് മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളെ ആയോധന കല പഠിപ്പിക്കേണ്ട ആവശ്യകതയെ പറ്റിപറഞ്ഞാൽ ഒട്ടുമിക്ക രക്ഷിതാക്കൾക്കും താത്പര്യമുണ്ടാവില്ല, ഈ കരാത്തെയെങ്ങാനും പഠിച്ച് എൻ്റെ കുട്ടി വല്ല കൊട്ടേഷൻ സംഘവും രൂപീകരിച്ചാലോ എന്നാവും പലരും ചിന്തിക്കുക. എൻ്റെ കുടുംബത്തിൽ 100 അയല്പക്കത്ത് ഒരു അഭ്യാസിയെ കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല, അത് കാരണം തന്നെ 'അമ്മ ഇതിനെതിരായിരുന്നു, പ്രീഡിഗ്രി കാലത്തെ വേണ്ടാത്ത സ്വഭാവത്തിൽ നിന്നും പിന്തിരിഞ്ഞത് പിൽകാലത്ത് അമ്മക്ക് ആശ്വസമേകിയിരുന്നു.
ആയോധനകല പരിശീലകനെന്ന അനുഭവം ഈ ചിന്തകളിൽനിന്നൊക്കെ വ്യത്യസ്തമാണ്.
എൻ്റെ ക്‌ളാസ്സിൽ പഠിക്കുന്നൊരുകുട്ടിയെ പറ്റി പറയാം വീട്ടിൽ അച്ഛൻ്റെ കൂട്ടുകാർ വന്നാൽ ഒളിഞ്ഞിരുന്ന് കല്ലെറിയും, കസേരയിൽ ഇരിക്കുമ്പോൾ അത് വലിക്കും എന്നതൊക്കെയായിരുന്നു അവൻ്റെ ഹോബി. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഭയങ്കര വ്യത്യാസമാണ് അവൻ്റെ പെരുമാറ്റത്തിലുണ്ടായിരുന്നത്, അടക്കവും ഒതുക്കവും വളരെ പെട്ടന്നാണ് അവനിലേക്ക് വന്നത്. അച്ഛൻ്റെ സുഹൃത്തുക്കൾ വരുമ്പോൾ വെള്ളം കുടിക്കാൻ കൊണ്ട് കൊടുക്കും പല അവസരങ്ങളിലും അതിൽ വല്ല ഉപ്പോ മറ്റോ ഉണ്ടെന്ന് സംശയിച്ച്‌ അവരത് കുടിക്കാതിരിക്കും. സ്കൂളിൽ പഠിത്തത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിലും അവനെ തോൽപ്പിക്കാൻ പറ്റാതായി, പിൽകാലത്ത് അവൻ്റെ അച്ഛൻ്റെ സുഹൃത്ത് കുട്ടിയെ എൻ്റെ ക്ലാസ്സിൽ ചേർത്താനുള്ള കാരണങ്ങളിലൊന്നിതെന്ന് അറിയിച്ചു. അമിത കുസൃതി കാണിക്കുന്ന കുട്ടികളെ തീർച്ചയായും നിങ്ങളുടെ അടുത്തെ "നല്ല" ആയോധന ക്‌ളാസിൽ ചേർക്കണം അത് ഒരിക്കലും നഷ്ടമാവില്ല.
ജാപ്പാൻ പോലുള്ള രാഷ്ട്രങ്ങളിൽ ആയോധന കല പഠിക്കുന്ന കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ മറ്റ് കുട്ടികളെക്കാൾ ക്ഷമതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്, കായികപരമായി ആരോഗ്യവാനായിരിക്കുക മാത്രമല്ല ആയോധനകലകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് മാനസ്സികമായി പഠിതാവിനെ ആരോഗ്യവാനാക്കുകയാണ്. സാമൂഹിക പ്രതിബദ്ധത പഠിതാവിലുണ്ടാവുന്നതായി എനിക്ക് പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ട് , കരാത്തെ പഠിക്കുന്ന കുട്ടികളിൽ ഒരു കൂട്ടായ്മയോടെ പ്രവർത്തിക്കാനും നയിക്കാനുമുളള കഴിവും മറ്റ് കുട്ടികളെക്കാൾ കൂടുതലായിരിക്കും.
*പ്രതിരോധ ശേഷി*
എല്ലായ്പോഴും അധ്യാപകർക്കോ രക്ഷിതാക്കൾക്കോ കുട്ടികൾക്ക് കാവൽ നിൽക്കുന്നത് അസാധ്യമാണ്, അപകടഘട്ടത്തെ നേരിടുന്നതിലും നല്ലത് അങ്ങനൊരു സാധ്യതതയെ മനസ്സിലാക്കി അതിലേക്ക് പോവാതിരിക്കുകയെന്ന വിവേക ബുദ്ധിയുണ്ടാക്കുകയാണ് യഥാർത്ഥ പരിശീലകൻ ചെയ്യുന്നത്, ട്രഡീഷണൽ മാർഷൽ ആർട്സ് പരിശീലിപ്പിക്കുന്നത് ഇതാണ്. കുട്ടികൾക്കെതിരെ ആക്രമണ പരമ്പര വാർത്ത എല്ലാ ദിവസങ്ങളിലും നാമിലേക്കെത്തുന്നു, പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെ. ഇത്തരം അവസരങ്ങളെ ഏറെ കുറെ പ്രതിരോധിക്കാൻ ആയോധന പരിശീലനം കൊണ്ട് പറ്റുമെന്ന് എനിക്കുറപ്പ്തരാൻ പറ്റും.
*ഏകാഗ്രത*
ഒരു നല്ല പരിശീലകൻ കരാത്തെ പരിശീലനം തുടങ്ങുന്നതിനു മുമ്പ് ചെയ്യുന്ന മെഡിറ്റേഷനും വ്യത്യസ്ത രീതിയിലുള്ള ഡ്രില്ലുകളും ഒരു കുട്ടിയുടെ ശ്രദ്ധാശക്തിയെ ത്വരിതപ്പെടുത്താൻ സഹായിക്കുക മാത്രമല്ല കുട്ടിയുടെ പഠനത്തിലെ ഏകാഗ്രതയെ കൂട്ടാനും സഹായിക്കും.
*തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്*
ഒട്ടനവധി പഠനങ്ങളിലൂടെ മനസ്സിലാക്കിയത് കായികക്ഷമതയുള്ളവർക്ക് വളരെ പെട്ടെന്ന് ഉചിതമായ തീരുമാനത്തിലെത്താൻ സാധിക്കുന്നു, ആയോധനകലയാണെങ്കിൽ ഇതിൻ്റെ മാറ്റ് കൂടുന്നതായി കാണാൻ സാധിക്കുന്നു.
*രോഗപ്രതിരോധശക്തി*
കൊറോണ കാലഘട്ടത്തിൽ ഇന്റർനെറ്റ് സേർച്ച്എൻജിനിൽ വളരെയേറെ തിരഞ്ഞ വിഷയമാണ് രോഗപ്രതിരോധശക്തി. കായികബലമുള്ള ശരീരത്തിൽ പ്രതിരോധ ശക്‌തിയുണ്ടെന്ന് നാമെല്ലാവരും ഈ കാലഘട്ടത്തിൽ കണ്ടു. പ്രാണനെ (വായു ) വളരെ നല്ല രീതിയിൽ ക്രമീകരിച്ച് കൊണ്ടാണ് ഓരോ പഞ്ചും കിക്കും മറ്റു ചടുല ചടകമുറകളും ഒട്ടുമിക്ക കരാത്തെ ക്ലാസ്സുകളിലും പരിശീലിപ്പിക്കുന്നത് ഇത് ശ്വാസകോശത്തിൻ്റെ ഭിത്തിയെ വളരെ ശക്തിപ്പെടുത്തും ആയതിനാൽ ശ്വാസ കോശ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. സ്വന്തം ശരീരത്തെ സ്നേഹിക്കാൻ തുടങ്ങിയാൽ അതിനെതിരായി ഒരു വിധത്തിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ ഒരു കരാത്തെ വിദ്യാർത്ഥിയും തുനിയില്ലെന്ന് ഉറപ്പ്

*തീർച്ചയായും താങ്കളുടെ കുട്ടിയെ നല്ലൊരു പരിശീലകനെ ഏൽപ്പിക്കൂ, അത് നിങ്ങൾക്ക് ഭാവിയിൽ അഭിമാനിക്കേണ്ടതോന്നായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട*. 

No comments:

Post a Comment