തെറ്റായ ധാരണ
കാരാത്തെ ഒരു ജീവിതശൈലിയാണ്, ചിലർ ഇത് വെറുമൊരു അടിപിടിക്കുള്ള ഉപാധിയാണെന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. പണ്ട് കാലത്ത് ഗുരുകുല വിദ്യാഭ്യാസമുണ്ടായിരുന്നല്ലോ, ഗുരുവിൻ്റെ വീട്ടിൽതാമസിച്ച് ജീവിതരീതികളും ധനുർവിദ്യകളും അഭ്യസിക്കുന്ന സമ്പ്രദായം നാം ചെറുപ്പംതൊട്ടേ കുചേലൻ്റെ കഥ പഠിച്ചപ്പോഴേ മനസ്സിലാക്കിയതാണ്. ഇന്നത് കുറഞ്ഞ സമയങ്ങളിലേക്ക് ചുരുങ്ങി, ഒരു ദോജോയിൽ അല്ലെങ്കിൽ കളരിയിൽ കുട്ടി ഒന്ന് - രണ്ട് മണിക്കൂർ ചിലവഴിക്കുകയാണ്, അവൻ്റെ ഗുരുനാഥനെയും അദ്ദേഹത്തിൻ്റെ മാർഗദർശനത്തെയും അക്ഷരംപ്രതി തൻ്റെ ജീവിതത്തിലേക്ക് പ്രാവർത്തികമാക്കുകയാണ്, നല്ലൊരു അധ്യാപകൻ തൻ്റെ സ്വഭാവത്തെയും തൻ്റെ അറിവിനെയും കുട്ടികളെ കാണിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
എല്ലാ ക്‌ളാസ്സുകളുടെയും തുടക്കം ഒരു പ്രതിജ്ഞയോട് കൂടിയാണ് തുടങ്ങുന്നത്, ഇതിനെ "ദോജോകുൻ" എന്ന് വിളിക്കുന്നു. ആധുനിക ലോകത്തിന് കരാത്തെ പ്രധാനം ചെയ്ത ആധുനിക കരാത്തെയുടെ പിതാവെന്നറിയപ്പെടുന്ന പ്രസക്ത ജാപ്പാൻ ഫിലോസഫറായിരുന്ന ആചാര്യ ഗിച്ചിൻ ഫിനോകോഷി വിഭാവനം ചെയ്ത 5 പ്രതിജ്ഞകളാണ് "ദോജോകുൻ"
1. SEEK PERFECTION OF CHARACTER
(HItos!! JInkaku Kanseini tsuttumoro kotto)
സ്വഭാവം നന്നാക്കാൻ ഓരോ നിമിഷവും പ്രയത്നിക്കുക, കരാത്തെ വെറുമൊരു ശാരീരികവികാസത്തിന് മാത്രമുള്ളതല്ല അത് ഓരോരുത്തരുടെയും സ്വഭാവഗുണത്തെ ദ്രുതഗതിയിലാക്കുന്നു.
2. BE FAITHFUL
(Hitosu !! Makatto no michi o momoru kotto)
സത്യസന്ധനും വിശ്വാസപ്രപ്തനുമാവുക , താൻ ചെയ്യുന്ന പ്രവർത്തിയിൽ 100 % ലോയലിറ്റി കാണിക്കുക.
3. ENDEAVOR
(HItos!! Doryoku no seishin yashinau kotto)
കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചകാര്യങ്ങളിലേക്ക് എത്തി ചേരുന്നു എന്ന സത്യം തിരിച്ചറിയുക, കുറുക്കു വഴികൾ അപകട കാരികളാണെന്ന് നാം പഠിച്ചു. വിദ്യാർത്ഥികൾ സമൂഹത്തോടും കുടുംബത്തോടും സർവ്വചരാചരത്തോടുമുള്ള പ്രതിബദ്ധത ഉറപ്പുവരുത്തണം.
4. RESPECT OTHERS
(Reigi o omonsuru kotto)
ആചാര്യ ഗിച്ചിൻ ഫിനോകോഷി പറഞ്ഞത് "കരാത്തെ തുടങ്ങുന്നതും അവസാനിക്കുന്നതും ബഹുമാനത്തോട് കൂടിയാണ്, സദാചാരം ഏതൊരു കരാത്തെ വിദ്യാർത്ഥിയും പഠിക്കുകയും ജീവിതത്തിൽ അത് എല്ലായ്പ്പോഴും ഓർക്കുകയും വേണം. അന്യോന്യം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ കഴിഞ്ഞാൽ സന്തോഷത്തോടുകൂടി ജീവിക്കാം.
5. REFRAIN FROM VIOLENT BEHAVIOUR
(HItos!! Kekkino yuu o momoru kotto)
ശാരീരീരിക കായിക ക്ഷമയുള്ളവരൊരിക്കലും അത് ദുരുപയോഗിക്കാറില്ല, ആയതിനാൽ ജലത്തിൻ്റെ സ്വഭാവംപോലെയായിരിക്കണം, ജലത്തിന് ശാന്തമായി നിൽക്കാനും, വളരെ മെല്ലെയും വേഗത്തിലും ഒഴുകാനും കഴിയും നമ്മുടെ മനസ്സും അങ്ങനെ വിഭാവനം ചെയ്യണം. ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടതാണ് കായികബലം. അക്രമാസക്തതയിൽ നിന്നും തികച്ചും വിട്ടു നിൽക്കുക.
ഒരു കുട്ടി ചെറുപ്പ്രായത്തിൽത്തന്നെ നല്ലൊരു ഗുരുനാഥനെ ഏൽപ്പിച്ചാൽ നിരന്തര അഭ്യാസത്തിലൂടെ xമുകളിൽപ്പറഞ്ഞ കാര്യങ്ങൾ അവനിൽ മുളപ്പിക്കാൻ വലിയ പ്രയാസമൊന്നും വേണ്ടിവരില്ലെന്നുറപ്പ്.
Photo : Sudarshan DEv taken in 2017
No comments:
Post a Comment