സമകാലീന വാദവിഷയങ്ങളിൽ ഒരു പക്ഷെ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് "സ്ത്രീ സമത്വം" "സ്ത്രീശാക്തീകരണം" തുടങ്ങിയവ. എൻ്റെ കുട്ടികാലത്ത് അരിക്കുളത്ത് [കോഴിക്കോടിലെ ഉള്ളോട്ടുള്ള ഒരു പ്രശാന്തസുന്ദരമായ ഒരു ഗ്രാമം ] വിരുന്ന് പോകുമ്പോൾ മുതിർന്ന സ്ത്രീകൾ വെറുമൊരു മുണ്ടും മേല്മുണ്ടും അതല്ലെങ്കിൽ മേല്മുണ്ടില്ലാതെയും വയലോലകളിൽ കൊയ്ത് നടത്തുന്നത് കാണാൻ കഴിയുമായിരുന്നു. ഇന്ന് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇതിനോട് സാദൃശ്യമുള്ള പല യുവതികളെയും കാണാറുണ്ട് "ഫാഷൻ" എന്ന ഓമനപ്പേരിലാണ് അതിനെ ന്യായീകരിക്കുന്നത്. രക്ഷിതാക്കൾ ഇതൊട്ടുംതന്നെ ഇഷ്ടപെടുന്നില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും, എന്ത് ചെയ്യാനാ... ലാളന അധികമാവുമ്പോൾ തൻ്റെ മക്കളെ ശകാരിച്ചാലോ തിരുത്താൻ ശ്രമിച്ചാലോ ഉണ്ടാവാൻ പോവുന്ന വിപത്തുകളെപറ്റി ചിന്താകുലരാകുന്നെന്ന സത്യം മറച്ചുപിടിച്ച് "എൻ്റെ മോള് ഭയങ്കര ബോൾഡാട്ടോ" എന്നൊരു പ്രസ്താവന അടിച്ച് വീശും.
എന്നാൽ തങ്ങളുടെ മക്കളെ എങ്ങനെ "ബോൾഡാക്കും" എന്നാലോചിക്കാൻ വളരെ ചുരുക്കം രക്ഷിതാക്കൾ മാത്രമെന്ന സത്യം വേദനാജനകമാണ്.
ഒരു പ്രത്യേക ലാഭത്തിന് സ്ത്രീ അവകാശങ്ങൾക് വേണ്ടി ഓടാൻ ഒരുങ്ങുന്ന ഫെനിമിനിസം കുലത്തോത്തൊഴിലാക്കിയവരുപോലും ഈ സ്ത്രീകളെയും പെൺകുട്ടികളെയും പൊതുസ്ഥലങ്ങളിലോ ഒറ്റപ്പെട്ടസ്ഥലങ്ങളിലോ യാത്രചെയ്യാനാവുന്നതരത്തിലാക്കാൻ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല ? ഇനി ഇതിപ്പോ അടിപിടിക്കോന്നും കഴിയില്ലെന്ന പോരായ്മ മറച്ച് പിടിക്കുന്നവർ ആശയങ്ങളാൽ പോരാടിയേക്കാം; ആശയം നല്ലത് തന്നെ.
ഇന്ത്യൻ ചരിത്രത്തിൽ വളരെ വേദനയോടെ നോക്കുന്ന നിർഭയ, ഒരു പക്ഷെ നല്ലൊരു കരാത്തെ മാഷുടെ കീഴിൽ പരിശീലിച്ചിട്ടുണ്ടായിരുന്നെങ്കിൽ നിർഭയപൂർവം നിർഭയക്ക് കാലമാടന്മാരെ ചെറുക്കാൻ പറ്റുമായിരുന്നെന്ന് ചിന്തിച്ചുപോവുകയാണ്. അങ്ങനെ എത്ര നിർഭയമാർ പിച്ചിച്ചീന്തപ്പെടുന്നു ? ഇതിനൊരന്ത്യമുണ്ടോ ?
ശ്മശാനത്തിലും ആരാധനാലയങ്ങളിലും പോവുകായാണോ നമ്മുടെ സ്ത്രീസമൂഹത്തിന് ആവശ്യം?
മറിച്ച് ഏത് പാതിരാത്രിയിലും എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്രം അവർക്ക് നേടികൊടുക്കുകയല്ലേ വേണ്ടത് ?
മറിച്ച് ഏത് പാതിരാത്രിയിലും എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്രം അവർക്ക് നേടികൊടുക്കുകയല്ലേ വേണ്ടത് ?
തൻ്റെ കുഞ്ഞുങ്ങൾ സ്കൂളിലോ മറ്റ് വേലകൾക്കോ വീട്ടിൽനിന്നിറങ്ങുമ്പോൾ ഓരോ രക്ഷിതാക്കളും നീറുകയാണ്. ദിനപത്രങ്ങളിലെ മാനഭംഗ കേസുകൾ ഈ ഭീതിയെ ഇരിട്ടിപ്പിക്കുകയും ചെയ്യുന്നു.
രക്ഷിതാക്കളെ നിങ്ങൾ പേടിക്കണ്ട, ഞങ്ങൾ കരാത്തെ പ്രേമികൾ നിങ്ങളുടെ കുട്ടികളെ ശരിക്കുമുള്ള "ബോൾഡാക്കാൻ" എന്നും നിങ്ങളുടെ കൂടെയുണ്ടാവും. ഇത്രമാത്രമേ ചെയ്യേണ്ടുള്ളൂ വീടിനടുത്തുള്ള ഏതെങ്കിലും നല്ല കരാത്തെ പോലുള്ള മാർഷൽ ആർട്സ് കേന്ദ്രങ്ങളിൽ ഇന്ന് തന്നെ പെൺകുട്ടികളെ കൊണ്ട് വിടൂ. ഇനിയിപ്പോ അവിടെയാക്കീട്ട് എങ്ങാനാവുമെന്നായിരിക്കും ചിന്ത. അതിനും ഉപായം പറയാം, കരാത്തെ പോലുള്ളആയോധനകലകൾ പഠിക്കാൻ വയസ്സ് ഒരു തടസ്സവുമാവില്ല നിങ്ങളും കുട്ടിയുടെ കൂടെ പരിശീലനത്തിലേർപ്പെടുക. അങ്ങനെ പഠിച്ച കാര്യങ്ങൾ ചെയ്ത് നോക്കാൻ ഒരു കൂട്ടാളിയുമായല്ലോ. ഒരിക്കലും ഒരു ബെൽറ്റിന് വേണ്ടി പരിശീലിക്കാതിരിക്കുക ബെൽറ്റല്ല പ്രധാനം,സ്വരക്ഷയാണ് പ്രധാനം. ബെൽറ്റ് തന്നാലേ നിങ്ങളിലെത്തിച്ചേരും. അങ്ങനെ ഒരു ബ്ളാക്ക് ബെൽറ്റ് നേടി അദ്യാപികയായാൽ പഠിച്ച വിദ്യകൾ ഒരുപറ്റം പെൺകുട്ടികളെ അഭ്യസിപ്പിക്കാനും കുറച്ച് പോക്കറ്റ്മണി സമ്പാദിക്കാനും കഴിയുമെന്നകാര്യം മനസ്സിലാക്കുക.
പെൺകുട്ടികളുടെ സുസ്ഥിരത ഭാവിക്കുവേണ്ടി നാമെല്ലാവരും ചേർന്ന് സെൽഫ് ഡിഫെൻസിലൂടെ നമ്മുടെ പെൺമക്കളെ സുസ്സഞ്ചമാക്കൻ ശ്രമിക്കാം.